advertisement

അരിക്കൊമ്പനെക്കുറിച്ച് കന്യാകുമാരി ജില്ലയിലെ മലയോര ഗ്രാമവാസികൾ ആശങ്കപ്പെടേണ്ടെന്ന് കളക്ടർ

Last Updated:

കളക്കാട് മുണ്ടൻതുറ വനപാലകർ അരിക്കൊമ്പന്‍റെ നീക്കം രാവും പകലും നിരീക്ഷിച്ചുവരികയാണ്

സജ്ജയ കുമാർ, ന്യൂസ് 18 കന്യാകുമാരി
കന്യാകുമാരി: അരിക്കൊമ്പനെക്കുറിച്ച് കന്യാകുമാരി ജില്ലയിലെ മലയോര ഗ്രാമവാസികൾ ആശങ്കപ്പെടേണ്ടെന്ന് കളക്ടർ പി.എൻ.ശ്രീധർ പറഞ്ഞു. പത്രകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തേനി ജില്ലയിൽ ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയ അരിക്കൊമ്പൻ ആനയെ കളക്കാട് മുണ്ടൻതുറ കടുവ സങ്കേതം ഉൾപ്പെട്ട ഭാഗമായ കുറ്റിയാർ അണക്കെട്ടിലെ ഉൾ വനമേഖലയിലാണ് തുറന്ന് വിട്ടത്.
കളക്കാട് മുണ്ടൻതുറ വനപാലകർ അരിക്കൊമ്പന്‍റെ നീക്കം രാവും പകലും നിരീക്ഷിച്ചുവരികയാണ്. ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളർ ഉപയോഗിച്ചാണ് ആനയുടെ സ്ഥാനം നിരീക്ഷിക്കുന്നത്. അരിക്കൊമ്പൻ ആന ഇപ്പോൾ നല്ല ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു.
advertisement
ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കുന്നു. തുടർന്ന് ആന  വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് സേനാംഗങ്ങളും അടങ്ങുന്ന പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിൽ തന്നെ ഉള്ളതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ പി.എൻ. ശ്രീധർ പത്രകുറിപ്പിൽ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
അരിക്കൊമ്പനെക്കുറിച്ച് കന്യാകുമാരി ജില്ലയിലെ മലയോര ഗ്രാമവാസികൾ ആശങ്കപ്പെടേണ്ടെന്ന് കളക്ടർ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement