TRENDING:

Easter 2023 | എന്നാണ് ഈസ്റ്റര്‍? ഓരോ വർഷവും ഈസ്റ്റര്‍ തീയതി മാറുന്നത് എന്തുകൊണ്ട്?

Last Updated:

വിഭൂതി ദിനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഈസ്റ്ററിന് ആറര ആഴ്ച മുമ്പാണ് ഇതാരംഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിസ്തു മതവിശ്വാസികളുടെ പ്രധാന ആഘോഷമാണ് ഈസ്റ്റര്‍. യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തേഴുന്നേല്‍പ്പ് ദിവസമായിട്ടാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നത്. കുരിശ് മരണത്തിന് ശേഷം മൂന്നാം ദിവസം യേശു ഉയിര്‍ത്തേഴുന്നേറ്റുവെന്നാണ് വിശ്വാസം.
advertisement

ഈ വര്‍ഷത്തെ ഈസ്റ്റര്‍ ഏപ്രില്‍ 9നാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ക്രിസ്തീയ വിശ്വാസികളുടെ ഈ ആഘോഷ ദിനത്തിന്റെതീയതി എല്ലാ വര്‍ഷവും മാറിക്കൊണ്ടിരിക്കും. എന്തുകൊണ്ടെന്ന് നോക്കാം.

ഈസ്റ്റര്‍ തീയതി എങ്ങനെയാണ് നിശ്ചയിക്കുന്നത്?

എല്ലാ വര്‍ഷവും ഈസ്റ്റര്‍ തീയതി മാറുമെങ്കിലും അതിന് കൃത്യമായ ഒരു കാലയളവ് ഉണ്ട്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ മാര്‍ച്ച് 22 നും ഏപ്രില്‍ 25നും ഇടയ്ക്കാണ് ആഘോഷിക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ഈസ്റ്റര്‍ ഏപ്രില്‍ 8നും മെയ് 8നും ഇടയിലാണ് ആഘോഷിക്കുന്നത്.

advertisement

പാസ്‌കല്‍ ഫുള്‍ മൂണിന്റെ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിക്കുന്നത്. വെര്‍ണല്‍ ഈക്വിനോക്‌സിന് ശേഷം ആരംഭിക്കുന്ന ഈ ആഘോഷം ഉത്തരധ്രുവത്തില്‍ വസന്തത്തിന്റെ ആരംഭമായിരിക്കും.

Also Read- സുരക്ഷിതമായി എങ്ങനെ മലകയറാം? ഇടയ്ക്ക് വെച്ച് മടങ്ങേണ്ടി വന്നാൽ എന്ത് ചെയ്യണം?

പാസ്‌കല്‍ ഫുള്‍ മൂണിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ ഏപ്രില്‍ 9നാണ്.

ഈസ്റ്റര്‍ ആണ് പ്രധാന ആഘോഷ ദിനം. എന്നാൽ ഈ ആഘോഷത്തിന് മുമ്പ് നിരവധി പ്രധാനആഘോഷ ദിനങ്ങളുമുണ്ട്. വിഭൂതി ദിനത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഈസ്റ്ററിന് ആറര ആഴ്ച മുമ്പാണ് ഇതാരംഭിക്കുന്നത്.

advertisement

പുരോഹിതന്‍മാര്‍ വിശ്വാസികളുടെ നെറ്റിയില്‍ ചാരം തൊടുവിക്കുന്നതും ഈ ദിവസമാണ്. നുറ്റാണ്ടുകളായി ആചരിക്കുന്ന ആചാരമാണിത്. ഈ ദിനം മുതലാണ് നോമ്പ് ആരംഭിക്കുന്നത്. മാംസഭക്ഷണം, മദ്യം എന്നിങ്ങനെ പലതും ആളുകൾ ഈ സമയം ഉപേക്ഷിക്കാറുണ്ട്. പാപങ്ങള്‍ കഴുകി മോക്ഷത്തിനായുള്ള പ്രാര്‍ത്ഥനകളാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു ഹോളി വീക്ക് ആയിട്ടാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഓശാന ഞായറാഴ്ചയോടെയാണ് ഇതാരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഈ ആഘോഷം ആരംഭിച്ചത്. ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള വരവാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹോളി വെനസ്‌ഡേ എന്നത് ക്രിസ്തുവിനെ ഒറ്റിയ യൂദാസിന്റെ പ്രവൃത്തി അനുസ്മരിക്കുന്നു. ഇതിന് ശേഷമാണ് പെസഹ വ്യാഴം. ക്രിസ്തു തന്റെ ശിഷ്യന്‍മാരൊടൊത്തിരുന്ന് അന്ത്യ അത്താഴം കഴിച്ച ദിവസമായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്. അതിന് പിറ്റേന്ന് ദു:ഖ വെള്ളി. ക്രിസ്തുവിന്റെ കുരിശ് മരണമാണ് ഈ ദിവസം പ്രതിനിധാനം ചെയ്യുന്നത്. അതിനുശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Easter 2023 | എന്നാണ് ഈസ്റ്റര്‍? ഓരോ വർഷവും ഈസ്റ്റര്‍ തീയതി മാറുന്നത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories