HOME /NEWS /Life / സുരക്ഷിതമായി എങ്ങനെ മലകയറാം? ഇടയ്ക്ക് വെച്ച് മടങ്ങേണ്ടി വന്നാൽ എന്ത് ചെയ്യണം?

സുരക്ഷിതമായി എങ്ങനെ മലകയറാം? ഇടയ്ക്ക് വെച്ച് മടങ്ങേണ്ടി വന്നാൽ എന്ത് ചെയ്യണം?

(Photo- Linto Peter/ Facebook)

(Photo- Linto Peter/ Facebook)

മല ചവിട്ടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് നാം അല്‍പം മുന്‍തൂക്കം നല്‍കേണ്ടതുണ്ട്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തീർത്ഥാടനത്തിന്റെ ഭാഗമായും അല്ലാതെയും മല കയറുന്നത് ലോകമാകെയുള്ള ഒരു ശീലമാണ്. പക്ഷേ മലകയറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. വെറുതെ അങ്ങ് നടന്നുപോകാൻ പറ്റില്ല. ശബരിമലയും മലയാറ്റൂരും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മലകയറി മാത്രമേ എത്താനാകൂ. മല ചവിട്ടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് നാം അല്‍പം മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. വിഷുവിന് ഇനി ഒരാഴ്ച മാത്രമാണുള്ളത്. ഒട്ടേറെ അയ്യപ്പ ഭക്തരാണ് വിഷുദർശനത്തിന് ശബരിമലയിലേക്ക് പോകാൻ തയാറെടുത്തിരിക്കുന്നത്. മലകയറാൻ ഒരുങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക.

    കോവിഡിനെ അതിജീവിച്ചവരാണോ?

    കോവിഡ് വരാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വന്ന് മാറിയവര്‍ക്ക് പലപ്പോഴും ചെറിയ രോഗങ്ങള്‍ തന്നെ വലിയ. വെല്ലുവിളി ഉയർത്തുന്നു. അതുകൊണ്ടുതന്നെ കോവിഡ് വന്നശേഷം മലകയറുന്നവര്‍ ചെറിയ മുന്‍കരുതലുകള്‍ സ്വകരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് 60 വയസ്സ് കഴിഞ്ഞവരില്‍ ഈ പ്രശ്‌നങ്ങള്‍ അല്‍പം കൂടുതലായി കാണപ്പെടുന്നു. ആസ്ത്മ, ഉയർന്ന രക്താതിസമ്മർദം, ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയാണ് വില്ലനാവുന്നത്. മലകയറുന്നതിന് മുൻപ് ഇവയെല്ലാം നിയന്ത്രണ വിധേയമാക്കണം. അതിന് വേണ്ടിയുള്ള ചെക്കപ്പുകളും ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം.

    ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

    ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ മല കയറുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തണം. പ്രത്യേകിച്ച് നാല്‍പ്പതിന് മുകളിലുള്ളവരെങ്കില്‍ മലകയറാന്‍ തീരുമാനിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം പടി കയറുമ്പോള്‍ അല്ലെങ്കില്‍ നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നരും ശ്രദ്ധിക്കണം.

    വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം

    തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഇത് തല്‍ക്കാലത്തേക്ക് വീട്ടില്‍ നിന്ന് കൊണ്ട് പോവുകയോ മറ്റോ ചെയ്യാവുന്നതാണ്. ഇത്തരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാവുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ നല്ലതുപോലെ കിതക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്‍പം ആശ്വാസം തോന്നിയ ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

    കാലാവസ്ഥ

    മല കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കുന്നതിന് ഒരു പ്രധാന പങ്ക് കാലാവസ്ഥയ്ക്കാണ്. മഴ പെയ്യുമ്പോള്‍ മല കയറ്റം പോലെയുള്ള സാഹസിക പ്രവര്‍ത്തികള്‍ അപകടമാണ്. മാത്രമല്ല ഉരുള്‍ പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. വെള്ളം വീണ് കഴിയുമ്പോള്‍ പാറകള്‍ തെന്നുന്ന പ്രശ്‌നവുമുണ്ടാകും.

    സമയം

    സമയം വളരെ പ്രധാനമാണ്. കയറ്റം തുടങ്ങാന്‍ തീരുമാനിക്കുന്ന സമയംമുതല്‍ അന്നത്തെ പകല്‍ വെളിച്ചം അവസാനിക്കുന്ന സമയം മനസ്സിലാക്കണം.

    കയറ്റം കയറുമ്പോള്‍

    നേരെ കുത്തനെയുള്ള കയറ്റം കയറുന്നതിനെക്കാൾ സിഗ് സാഗ് രീതിയില്‍ കയറാന്‍ ശ്രദ്ധിക്കുക. ചെരിവുള്ള ഭാഗത്തേക്ക്ശരീരഭാരം നല്‍കി നടക്കുക. ഓരോ 20-30 മിനിറ്റ് കയറുമ്പോഴും രണ്ടുമിനിറ്റ് താഴേക്കും പരിസരത്തേക്കും നോക്കി കയറിക്കഴിഞ്ഞ ഉയരം മനസ്സിലുറപ്പിക്കുക. ഇടയ്ക്ക് കിതപ്പുമാറാൻ വിശ്രമിക്കുക. കിതപ്പുമാറുന്നതുവരെ വെള്ളം കുടിക്കാതിരിക്കുക. കഴിവതും ലൂസായ ട്രാക്ക് സ്യൂട്ടുകളോ ഷോര്‍ട്‌സുകളോ ഉപയോഗിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

    ഇടയ്ക്ക് മടങ്ങുമ്പോഴും ശ്രദ്ധിക്കുക

    മലകയറുന്നതിനിടെ എന്തെങ്കിലും തരത്തിലുള്ള ശ്വാസതടസം, ശരീരവേദന, നെഞ്ച് വേദന അല്ലെങ്കില്‍ അസാധാരണമായ വിയര്‍പ്പ് തുടങ്ങിയ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നതിന് ശ്രദ്ധിക്കണം. കയറാനുപയോഗിച്ച സിഗ് സാഗ് സഞ്ചാരപഥംതന്നെ ഇറങ്ങാനും ഉപയോഗിക്കുക. മലകയറ്റം പൂർത്തിയാകാതെ ഇറങ്ങുമ്പോൾ ഒപ്പം സഹായത്തിന് ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുക. വേഗത കുറച്ച് സാവധാനം തിരിച്ചിറങ്ങാൻ ശ്രമിക്കുക.

    First published:

    Tags: Malayattoor, Sabarimala