TRENDING:

സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍

Last Updated:

സ്റ്റേഷന്‍ മാനേജറും ബുക്കിംഗ് ക്ലര്‍ക്കും ടിക്കറ്റ് പരിശോധകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നാല്‍പ്പതോളം വനിതാ ജീവനക്കാരാണ് സ്‌റ്റേഷനിലുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജസ്ഥാന്‍ : സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി ചരിത്രത്തില്‍ ഇടം പിടിക്കുകയാണ് ജയ്പൂരിലെ ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍. പൂര്‍ണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമീണ മേഖല റെയില്‍വെ സ്റ്റേഷനാണിത്. സ്റ്റേഷന്‍ മാനേജറും ബുക്കിംഗ് ക്ലര്‍ക്കും ടിക്കറ്റ് പരിശോധകരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നാല്‍പ്പതോളം വനിതാ ജീവനക്കാരാണ് സ്‌റ്റേഷനിലുള്ളത്.
advertisement

മൂന്ന് ഷിഫ്റ്റുകളിലായി എട്ട് മണിക്കൂറാണ് ഇവിടുത്തെ ജോലിസമയം. റെയില്‍വെ സ്‌റ്റേഷന്‍ പൂര്‍ണ്ണമായും സ്ത്രീസൗഹാര്‍ദ്ദപരമായതിനാല്‍ ജീവനക്കാര്‍ക്കും ആവേശം തന്നെയാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ പുതിയ ചുവടുവയ്പിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വനിതാ പോലീസുകാരുടെ സേവനം ഏത് സമയത്തും ലഭിക്കുന്നതിനാല്‍ യാത്രക്കാരും കൂടുതല്‍ സുരക്ഷിതത്വബോധം അനുഭവിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍