TRENDING:

അന്ധരായ സ്ത്രീകൾ സ്തനാർബുദം മുൻകൂട്ടി തിരിച്ചറിയും; എങ്ങനെയെന്നറിയണ്ടേ?

Last Updated:

അൾട്രാസൗണ്ട്,മാമോഗ്രാം, റേഡിയോളജിക്കൽ ടെസ്റ്റ് എന്നിവയിലൂടെ ഇവരുടെ കണ്ടെത്തൽ ശാസ്ത്രീയമായി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സ്പർശന ശേഷി ഉപയോഗിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ 17 ഓളം പേരിൽ സ്തനാർബുദം തിരിച്ചറിഞ്ഞിരിക്കുകയാണ് അന്ധരായ അഞ്ച് സ്ത്രീകൾ.
advertisement

ഗുഡ്ഗാവിലെ സി കെ ബിർള ആശുപത്രിയിലാണ് പരിശോധന നടന്നത്. 500 സ്ത്രീകളിലാണ് പരിശോധന നടന്നത്. അൾട്രാസൗണ്ട്,മാമോഗ്രാം, റേഡിയോളജിക്കൽ ടെസ്റ്റ് എന്നിവയിലൂടെ ഇവരുടെ കണ്ടെത്തൽ ശാസ്ത്രീയമായി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

also read: ഗോ ഇബിബോ വഴി മൂന്നുപേർക്ക് റൂം ബുക്ക് ചെയ്തു; നേരിട്ടെത്തിയപ്പോൾ ഉടക്കുമായി ഹോട്ടൽ; സംഭവം തിരുവനന്തപുരത്ത്, ഇരയായത് ദേശീയ ടേബിൾ ടെന്നിസ് മത്സരത്തിന് എത്തിയ കായികതാരങ്ങൾ

തുടർച്ചയായ പരിശോധനയിലൂടെ അർബുദ കോശങ്ങളെ നേരത്തെ തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാഴ്ച ഇല്ലാത്ത സ്ത്രീകൾ നടത്തുന്ന ശാരീരിക പരിശോധന ഉയർന്നതലത്തിലുള്ള സംവേദനക്ഷമത അവകാശപ്പെടുന്നതായി ഇത്തരിത്തുള്ള ആദ്യ പഠനങ്ങൾ അവകാശപ്പെടുന്നു. പ്രത്യേകിച്ചും സ്തനത്തിന്റെ ഓരോ സെന്റിമീറ്ററും പരിശോധിക്കുന്നതിന് സ്ട്രിപ്പുകൾ ഉപയോഗിച്ച് പരിശീലനം നേടിയവർ നടത്തുന്ന പരിശോധന.മെഡിക്കൽ ടാക്ടിൽ എക്സാമിനർമാർക്ക് 0.5 മില്ലീമീറ്റർ വരെ ചെറിയ മുഴകൾ തിരിച്ചറിയാൻ കഴിയും.

advertisement

ഡൽഹിയിലെ സന്നദ്ധ സംഘടനയായ നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്സ് സെന്റർ ഫോർ ബ്ലൈൻഡ് വിമൻ മെഡിക്കൽ ടാക്ടിക്കൽ എക്സാമിനേർഴ്സ് ആകാൻ പരിശീലനം നൽകുന്നുണ്ട്. ജർമൻ ഗൈനക്കോളജിസ്റ്റ് ഡോ. ഫ്രാങ്ക് ഹഫ്മാന്റെ ഡിസ്കവറിംഗ് ഹാൻസ് എന്ന പദ്ധതിയുമായി സംയോജിപ്പിച്ചാണ്

ഒമ്പത് മാസത്തെ കോഴ്സ് നടത്തുന്നത്.

ജർമനിയിലെ റീഹാബിലിറ്റേഷൻ കൗൺസിലാണ് ഈ പരിശീലനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നത്. മെഡിക്കൽ ടാക്ടിക്കൽ എക്സാമിനർമാരായി പരിശീലനം നേടിയ ആദ്യ ബാച്ചിലെ ഏഴുപേരിൽ രണ്ടു പേർ വികാസ് കുഞ്ചിലെ ഫോർട്ട് ആശുപത്രിയിലും അഞ്ച് പേർ ഗുർഗാവിലെ സി കെ ബിർള ആശുപത്രിയിലുമാണ്.

advertisement

പരിശോധിച്ച 500 സ്ത്രീകളിൽ മെഡിക്കൽ ടാക്ടിക് എക്സാമിനർമാർ 70 ശതമാനം പേരിലും പ്രശ്നമൊന്നും കണ്ടെത്തിയില്ല.30 ശതമാനം പേരിൽ സ്തനത്തിൽ ചില മാറ്റങ്ങള്‍ കണ്ടെത്തി- സികെ ബിർല ആശുപത്രിയിലെ സ്തനാർബുദ വിഭാഗം മേധാവി ഡോ. മൻദീപ് എസ് മൽഹോത്ര പറഞ്ഞു. അതേസമയം മെഡിക്കൽ ടാക്ടിക്കൽ എക്സാമിനേഷൻ റേഡിയോളജി ടെസ്റ്റിന് പകരമാവില്ലെന്ന് മൽഹോത്ര വ്യക്തമാക്കുന്നു. ശാരീരിക പരിശോധനയിലൂടെ അർബുദം കണ്ടെത്താനുള്ള അനുബന്ധ പരിശോധനയാണിതെന്നും അദ്ദേഹം.

ഇന്ത്യയിലെ പൊതുവായി കാണപ്പെടുന്ന അർബുദമാണിതെന്നും അദ്ദേഹം. ഓരോ വർഷവും ഒന്നര മുതൽ രണ്ട് ലക്ഷം സ്ത്രീകളിൽ സ്തനാർബുദം കണ്ടെത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎംആർ നൽകുന്ന വിവരങ്ങളനുസരിച്ച് 22 പേരിൽ ഒരാൾക്ക് സ്തനാർബുദമുണ്ടെന്നാണെന്ന് മൽഹോത്ര വ്യക്തമാക്കുന്നു.

advertisement

എല്ലാ വയസിലുള്ള സ്ത്രീകൾക്കും മെഡിക്കൽ ടാക്ടിക് എക്സാം നടത്താൻ കഴിയുമെന്നും ചെറുപ്പക്കാരായ സ്ത്രീകളെ പ്രതിരോധത്തിലേക്ക് നയിക്കുന്നതിലായിരിക്കണം ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
അന്ധരായ സ്ത്രീകൾ സ്തനാർബുദം മുൻകൂട്ടി തിരിച്ചറിയും; എങ്ങനെയെന്നറിയണ്ടേ?