സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ലിംഗപരമായ പരിഗണന നൽകിക്കൊണ്ടുള്ള ഒരു നീക്കം നടക്കുന്നത്. ഇതിന് പുറമെ വസ്ത്രങ്ങൾ ഉണക്കുന്നതിനായി 783 സ്റ്റീൽ സ്റ്റാൻഡുകളും വാങ്ങി നൽകും. രാജ്യത്തെ തന്നെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗത്തിൽ നടക്കാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കായി 2.1 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
Also Read-പാഡിനു പകരം മെൻസ്ട്രൽ കപ്പ്: ആഗോള ശ്രദ്ധ നേടി കേരളത്തിന്റെ 'തിങ്കൾ' പദ്ധതി; അഭിനന്ദിച്ച് തോമസ് ഐസക്
advertisement
സേനയിലെ വനിതാ സൈനികരുടെ ജീവിത സാഹചര്യവും പ്രവർത്തന സ്ഥിതിയുമൊക്കെ മെച്ചപ്പെടുത്താൻ പുതിയ ഉത്തരവ് സഹായകമാകുമെന്നാണ് കണക്കു കൂട്ടൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സൈനിക വിഭാഗങ്ങളിലും പുതിയ ഉത്തരവ് നടപ്പിലാക്കാനും പദ്ധതിയുണ്ടെന്നും ഉന്നത വൃത്തങ്ങളിൽ നിന്ന് സൂചനകളുണ്ട്.
Also Read-ആർത്തവ ശുചിത്വം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നേരത്തെ വനിതാ സൈനികർ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളെയും വെല്ലുവിളികളെയും സംബന്ധിച്ച് ഒരു സർവെ നടത്തിയിരുന്നു. ഇതിൽ ഡ്യൂട്ടി സമയങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സേനാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. ശുചി മുറികൾ ഉപയോഗിക്കലും ആർത്തവ ദിനങ്ങളിൽ ഉപയോഗിച്ച പാഡുകൾ നശിപ്പിക്കുന്നതിനടക്കമുള്ള ബുദ്ധിമുട്ടുകൾ ഇവർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ നീക്കം.
മൂന്നു ലക്ഷത്തോളം സേനാംഗങ്ങൾ ഉള്ള സിആർപിഎഫ് ക്രമസമാധാന പരിപാലനം, നക്സൽ വിരുദ്ധ പോരാട്ടം തുടങ്ങി പല മേഖലകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണായിരത്തോളം വനിതാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
