TRENDING:

വിഷാദരോഗം സ്ത്രീകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം

Last Updated:

വിഷാദരോഗ ബാധിതരായ സ്ത്രീകൾക്ക് അതില്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ രോഗങ്ങൾ വരാനുളള സാധ്യത ഇരട്ടിയിലധികമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഷാദരോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനങ്ങൾ. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ഹെല്‍ത്ത് സൈക്കോളജി പ്രസിദ്ധീകരിച്ച ജേർണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 45-50 വയസിന് ഇടയിൽ പ്രായമുള്ള 7407 സ്ത്രീകളെയാണ് ഇവർ പഠനത്തില്‍ ഉൾപ്പെടുത്തിയത്. ഇരുപത് വർഷത്തോളമുള്ള പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
advertisement

Also Read-വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം

ഈ പഠന കാലയളവിൽ 43.2 ശതമാനം സ്ത്രീകൾ വിഷാദരോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പകുതിപ്പേരിൽ മാത്രമാണ് രോഗം കണ്ടെത്തിയത് അല്ലെങ്കിൽ ചികിത്സ തേടിയത്. ഇതില്‍ 63.6 ശതമാനം പേരിൽ ഡയബറ്റീസ്, ഹ‍ൃദ്രോഗം, പക്ഷാഘാതം, കാന്‍സർ പോലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തി. വിഷാദരോഗലക്ഷണങ്ങൾ ഇത്തരം രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിച്ചുവെന്നാണ് വ്യക്തമായത്.

Also Read-ദമ്പതിമാർക്കിടയിൽ സ്ത്രീകളെക്കാൾ സെക്സിന് മുൻകൈ എടുക്കുന്നത് പുരുഷന്മാരെന്ന് പഠനം

advertisement

വിഷാദരോഗവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഒരുമിച്ചുള്ള സ്ത്രീകളിൽ ഭൂരിഭാഗവും താഴ്ന്ന വരുമാനം ഉളളവരോ അമിത വണ്ണമുള്ളവരോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ലഹരിക്ക് അടിമപ്പെട്ടവരോ ആയിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
വിഷാദരോഗം സ്ത്രീകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം