കൊല്ലം മയ്യനാടുകാരി മോത്തിയുടെ ചിത്രങ്ങൾക്ക് അടിസ്ഥാനവിഷയം ഒന്നേയുള്ളൂ. പച്ചപ്പ്..! അതിനാലാണ് തനിച്ചുനടത്തിയ ആദ്യ പ്രദർശനത്തിന് ഗ്രീൻസ്കേപ് എന്ന് പേരിട്ടത്.
advertisement
കാവുകളും കുളങ്ങളും മഴയും പുഴയും മരവും കടലാഴവും സ്ത്രീപരിസരവും അതിജീവനവുമൊക്കെയാണ് വരവിഷയങ്ങൾ. എല്ലാം പ്രകൃതിയോട് ചേർന്നുനിൽക്കുന്നവ. വൈലോപ്പള്ളി സംസ്കൃതി ഭവനിൽ തുടരുന്ന പ്രദർശനത്തിൽ ആകെ 35 ചിത്രങ്ങളുണ്ട്. 3 വർഷം കൊണ്ടു വരച്ചെടുത്തവ. പാതിയിലേറെയും അക്രിലിക് ചിത്രങ്ങൾ. ചിലത് വാട്ടർകളറും.
മോത്തിക്ക് വരയെന്നാൽ ജീവിതമാണ്. കലാകാരന് സ്വതന്ത്രമായ അതിജീവനം എളുപ്പമല്ലെന്ന് അടിവരയിടുമ്പോഴും പിആർഡിയിലെ ഈ മാധ്യമപ്രവർത്തകയുടെ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങുന്നുണ്ട്. ഇനിയത്തെ വരകളും പച്ച പിടിക്കുമെന്ന്. ആ പച്ച ഒരു നിറം മാത്രമല്ലെന്ന്..!