2016 ലെ മിസ് മിന്നോസെട്ട യുഎസ്എ മത്സരത്തിലും ഹിജാബും ബുര്‍ഖിനിയും അണിഞ്ഞാണ് ഹലീമ വേദിയിലെത്തിയത്. ഇത്തരം വേഷം ധരിച്ചെത്തുന്ന ആദ്യ മത്സരാർഥി എന്ന ബഹുമതിക്ക് പുറമെ മത്സരത്തിന്റെ സെമിഫൈനൽ വരെ ഇവർ എത്തിയിരുന്നു.
Also Read-നേപ്പാൾ അതിർത്തിയിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സേന...ശരിക്കും എന്താണ് യതി?
കെനിയയിലെ ഒരു അഭയാർഥി ക്യാംപിൽ കഴിഞ്ഞിരുന്ന ഹലീമ ഏഴാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്. 'അമേരിക്കയിൽ വളര്‍ന്നുവെങ്കിലും ഞാൻ ഇവിടെ പ്രതിനിധാനം ചെയ്യപ്പെട്ടതായി ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഇവിടെ ഒരു മാസിക താളിൽ പോലും ഹിജാബ് ധരിച്ച പെൺകുട്ടിയെ കാണാനാകുമായിരുന്നില്ല..ആദ്യമെത്താൻ ഒരിക്കലും ഭയപ്പെടരുത്.. ഹലീമ പറയുന്നു.
advertisement
ഹലീമയുടെ ജന്മദേശമായ കെനിയയിൽ തന്നെയായിരുന്നു മാസികയ്ക്ക് വേണ്ടി ഷൂട്ട് നടന്നതും. 'ഇവിടെ അഭയാർഥി ക്യാംപിൽ കഴിഞ്ഞിരുന്ന ഒരു ആറുവയസുകാരിയെക്കുറിച്ച് ഞാൻ എപ്പോഴും ആലോചിക്കും.. എന്നാൽ ഇപ്പോൾ അമേരിക്ക എന്ന സ്വപ്നത്തിൽ വളർന്ന് കെനിയയിലേക്ക് മടങ്ങിയെത്തി ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഷൂട്ടിംഗിൽ പങ്കെടുക്കുന്നു... അധികം ആര്‍ക്കും ഇല്ലാത്ത ഒരു കഥയാകും ഇത്.. ഷൂട്ടിംഗിന്റെ ഇടവേളകളിൽ ഹലീമ പറഞ്ഞു നിർത്തി.
(ബുർഖിനി: ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള പ്രത്യേക നീന്തല്‍ വേഷം)
