TRENDING:

Depression | വിഷാദരോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലെന്ന് പഠനം

Last Updated:

പ്രതികൂലമായ സാമൂഹിക ഇടപെടലുകൾക്ക് വിധേയരായ എലികളിൽ ആണ് ഗവേഷകർ പരീക്ഷണം നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ വിഷാദവുമായി ബന്ധപ്പെട്ട പെരുമാറ്റം ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് പഠനഫലം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഷാദരോ​ഗ (Depression) സാധ്യത പുരുഷൻമാരേക്കാൾ (Men) കൂടുതൽ സ്ത്രീകളിലാണെന്ന് (Women) പഠന(Study) റിപ്പോർട്ട്. ഇതിന് പ്രത്യേക കാരണങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം ഇത് അവരുടെ രോഗ ചികിത്സ കൂടുതൽ പ്രയാസകരമാക്കുന്നുണ്ട്. ഈ മാസം പുറത്തിറങ്ങിയ ബയോളജിക്കൽ സൈക്യാട്രി ജേണലിൽ ഇത് സംബന്ധിച്ചുള്ള പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
advertisement

വിഷാദരോഗത്തിന് പലതരത്തിലുള്ള ചികിത്സകൾ ഉണ്ടെങ്കിലും ഈ ചികിത്സകൾ ചില സന്ദർഭങ്ങളിൽ സഹായകരമാകുന്നില്ലെന്നാണ് പലരുടെയും കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഡേവിസിലെ (UC Davis) ഗവേഷകരും പ്രിൻസ്റ്റൺ സർവകലാശാല, മൗണ്ട് സിനായ് ഹോസ്പിറ്റൽ, ക്യൂബെക്കിലെ ലാവൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ചേർന്ന് വിഷാദരോ​ഗം തലച്ചോറിന്റെ ഒരു പ്രത്യേക മേഖലയായ ന്യൂക്ലിയസ് അക്യുമ്പൻസിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. പ്രചോദനം ഉണ്ടാകുന്നതിനും സന്തോഷകരമായ അനുഭവങ്ങളോട് പ്രതികരിക്കുന്നതിനും സാമൂഹിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിനും നിർണായകമായ ന്യൂക്ലിയസ് അക്കുമ്പെൻസിന് മേൽ വിഷാദരോ​ഗം സ്വാധീനം ചെലുത്തുന്നുണ്ട്.

advertisement

ന്യൂക്ലിയസ് അക്കുമ്പെൻസിൽ നടത്തിയ മുൻകാല പഠനങ്ങൾ വെളിപ്പെടുത്തുന്നത് വിഷാദരോഗമുള്ള പുരുഷന്മാർക്ക് സ്ത്രീകളിലെ പോലെ ഇത്തരത്തിൽ പ്രവർത്തിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്ന ജീനുകൾ ഒന്നുമില്ല എന്നാണ്. ഈ മാറ്റങ്ങൾ വിഷാദ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം, അല്ലെങ്കിൽ വിഷാദരോഗം മൂലം തലച്ചോർ മാറ്റങ്ങൾ സംഭവിച്ചേക്കാം. പ്രതികൂലമായ സാമൂഹിക ഇടപെടലുകൾക്ക് വിധേയരായ എലികളിൽ ആണ് ഗവേഷകർ ഇത് സംബന്ധിച്ച് പരീക്ഷണം നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ വിഷാദവുമായി ബന്ധപ്പെട്ട പെരുമാറ്റം ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

advertisement

തലച്ചോറിലെ സമ്മർദ്ദങ്ങളുടെ ദീർഘകാല അനന്തരഫലങ്ങൾ വളരെ എളുപ്പം മനസ്സിലാക്കുന്നതിന് ഈ പഠനങ്ങൾ സഹായിച്ചു. പ്രതികൂല സാമൂഹിക ഇടപെടലുകൾ പെൺ എലികളുടെ ജീൻ എക്സ്പ്രഷൻ പാറ്റേണുകളെ മാറ്റിമറിച്ചതായാണ് കണ്ടെത്തിയത്, ഈ പാറ്റേണുകൾ വിഷാദരോഗികളായ സ്ത്രീകളിൽ കാണപ്പെടുന്നവയോട് സാമ്യമുള്ളതാണ് ഈ പഠനങ്ങൾക്ക് മേൽനോട്ടം വഹിച്ച പിഎച്ച്ഡി ഗവേഷകയുമായ അലക്സിയ വില്യംസ് പറഞ്ഞു. ഈ കണ്ടുപിടിത്തം സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇത്തരം സ്ഥിതിവിവരക്കണക്കുകളുടെ പ്രസക്തി മനസിലാക്കാൻ സഹായിച്ചതായി അവർ കൂട്ടിചേർത്തു.

എലികളുടെയും മനുഷ്യരുടെയും മസ്തിഷ്കത്തിൽ സമാനമായ രാസമാറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഗവേഷകർ ആർജിഎസ്2(RGS2) എന്നറിയപ്പെടുന്ന ഒരു ജീൻ തിരഞ്ഞെടുത്തു. ന്യൂക്ലിയസ് അക്യുമ്പൻസിലെ വിഷാദരോ​ഗവുമായി ബന്ധപ്പെട്ട പെരുമാറ്റത്തിന്റെ ഒരു പ്രധാന മോഡുലേറ്ററാണ് ആർജിഎസ്2. പ്രോസാക്ക്, സോലോഫ്റ്റ് പോലുള്ള ആന്റിഡിപ്രസന്റുകൾ ലക്ഷ്യമിടുന്ന ന്യൂറോ ട്രാൻസ്മിറ്റർ റിസപ്റ്ററുകളെ നിയന്ത്രിക്കുന്ന ഒരു പ്രോട്ടീന്റെ ഉൽപാദനത്തെ ഈ ജീൻ സ്വാധീനിക്കുന്നുണ്ട്. ” യുസി ഡേവിസിലെ സൈക്കോളജി പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ ബ്രയാൻ ട്രെയിനർ പറഞ്ഞു.

advertisement

ഇതുപോലുള്ള അടിസ്ഥാനപരമായ ശാസ്ത്ര പഠനങ്ങളുടെ ഫലങ്ങൾ വിഷാദരോഗമുള്ളവരെ വിജയകരമായി ചികിത്സിക്കുന്നതിന് സഹായിക്കുന്ന ഫാർമക്കോതെറാപ്പികൾ സൃഷ്ടിക്കാൻ വഴിതെളിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Depression | വിഷാദരോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories