TRENDING:

International Women's Day: മാമോഗ്രാമില്ലാതെ സ്തനാർബുദം കണ്ടുപിടിക്കാം; മലയാളിയെ നാരി ശക്തി പുരസ്കാരത്തിന് അർഹയാക്കിയതെന്ത്?

Last Updated:

Women's Day 2019: ലോകവനിതാ ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നാരിശക്തി പുരസ്കാരം വാങ്ങാൻ ഒരുങ്ങുകയാണ് തൃശൂരിൽ നിന്നുള്ള ഡോ എ സീമ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#ജോയ്‍‍സ് ജോയ്
advertisement

ലോകവനിതാ ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നാരിശക്തി പുരസ്കാരം വാങ്ങാൻ ഒരുങ്ങുകയാണ് തൃശൂരിൽ നിന്നുള്ള ഡോ എ സീമ. വനിതാ ആരോഗ്യമേഖലയ്ക്ക് വിപ്ലവകരമായ മാറ്റം സമ്മാനിച്ചതാണ് സീമയെ ഇത്തരമൊരു നേട്ടത്തിന് അർഹയാക്കിയത്. സ്തനാർബുദം കണ്ടെത്തുന്നതിന് സഹായിക്കുന്ന സെൻസർ ഘടിപ്പിച്ച ബ്രാ കണ്ടുപിടിച്ചതിനാണ് ഡോ സീമയ്ക്ക് പുരസ്കാരം. തൃശൂരിലെ സെന്‍റർ ഫോർ മറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞയാണ് ഇവർ.

വനിതാ, ശിശുക്ഷേമ മന്ത്രാലയം രാജ്യത്തെ സ്ത്രീകൾക്കായി നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമാണ് നാരി ശക്തി പുരസ്കാർ. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ക്യാൻസർ സെല്ലുകളുടെ ടെമ്പറേച്ചർ മനസിലാക്കി സ്തനാർബുദം കണ്ടെത്താൻ സഹായിക്കുന്ന ബ്രാ ആണ് ഡോ സീനയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയത്. സ്ത്രീകൾക്ക് സാധാരണപോലെ ധരിക്കാവുന്ന രീതിയിൽ തയ്യാറാക്കിരിക്കുന്ന ബ്രായിൽ സെൻസറുകൾ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഈ സെൻസറുകളാണ് സ്തനാർബുദ പരിശോധനയ്ക്ക് സഹായിക്കുക.

advertisement

ഒരു മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയും 1.5 മില്ലിമീറ്റർ ആഴവുമുള്ള രീതിയിലാണ് സെൻസറുകൾ. കോട്ടൺ ബ്രായുടെ രണ്ടു കപ്പിലും ഘടിപ്പിച്ചിരിക്കുന്ന സെൻസർ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. സെൻസറുമായി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം. കമ്പ്യൂട്ടറിലേക്ക് 2D ചിത്രങ്ങളായാണ് റിപ്പോർട്ട് എത്തുക. അതേസമയം, റിസൾട്ട് 3D ചിത്രങ്ങളായി ലഭിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യ എത്രയും പെട്ടെന്ന് വിപുലപ്പെടുത്തമെന്ന് ഡോ സീമ പറഞ്ഞു.

advertisement

ബ്രാ ധരിച്ച് 15 മിനിറ്റു മുതൽ 30 മിനിറ്റു വരെയുള്ള സമയം കൊണ്ട് പരിശോധന പൂർത്തിയാകും. ബ്രാ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. നിലവിൽ ഒരെണ്ണത്തിന് 500 രൂപയിൽ താഴെ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കൂടുതൽ കമ്പനികൾ ബ്രാ വിപണിയിൽ എത്തിക്കാൻ തയ്യാറാകുമ്പോൾ വില ഇനിയും കുറഞ്ഞേക്കുമെന്നും ഡോ സീമ വ്യക്തമാക്കി. മലബാർ ക്യാൻസർ സെന്‍ററിലെ 117 സ്തനാർബുദ രോഗികളിലാണ് ഇത് വിജയകരമായി പരീക്ഷിച്ചത്. മാമ്മോഗ്രാം പരിശോധനയുമായി താരതമ്യപ്പെടുത്തിയപ്പോൾ 100 % ശരിയായിരുന്നു ഇതിലെ പരീക്ഷണഫലവും.

advertisement

റേഡിയേഷൻ ഇല്ല, സ്വകാര്യത, വേദനയില്ല, പോക്കറ്റിന് ഇണങ്ങുന്നത് എന്നിവയാണ് സെൻസർ ഘടിപ്പിച്ച ബ്രായുടെ ഗുണങ്ങൾ. ശാസ്ത്രത്തിലൂടെ വനിതകളുടെ വികസനം സാധ്യമാക്കുന്നതിന് മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുരസ്കാരവും ഡോ സീമയ്ക്ക് ലഭിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയായിരുന്നു പുരസ്കാരതുക.

ഒരിക്കൽ വാങ്ങിയാൽ എല്ലാക്കാലവും ഉപയോഗിക്കാം

സെൻസർ ഘടിപ്പിച്ച ബ്രായ്ക്കൊപ്പം അതിന്‍റെ ഡാറ്റ ശേഖരണവും ബ്രാ ഉപയോഗിക്കുന്ന വ്യക്തിക്ക് തന്നെ സാധ്യമാകുന്ന രീതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇതിനായി സ്വതന്ത്ര സോഫ്റ്റ് വെയർ ഡെവലപ് ചെയ്തു കഴിഞ്ഞു. ലാപ്ടോപ്പിലോ ടാബിലോ മൊബൈൽ ഫോണിലോ ഈ സോഫ്റ്റ് വെയർ ഉണ്ടെങ്കിൽ ഡാറ്റ അതിലേക്ക് ട്രാൻസ് ഫർ ചെയ്യാനും ഇമേജ് കാണാനും കഴിയും.

advertisement

നിലവിൽ കമ്യൂണിറ്റി തലത്തിൽ ഉപയോഗിക്കുന്ന ബ്രാ സോഫ്റ്റ് വെയർ പ്രാബല്യത്തിൽ വരുന്നതോടെ വ്യക്തികൾക്കും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റപ്പെടും. പരിശോധനയിൽ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കാവുന്നതുമാണ്. ഒരാൾ ഒരിക്കൽ വാങ്ങിയാൽ ബ്രാ സൈസ് മാറ്റില്ലാത്ത കാലത്തോളം ഒരേ ബ്രാ തന്നെ പരിശോധനകൾക്കായി ഉപയോഗിക്കാവുന്നതാണ്.

ഒമ്പതു രൂപയ്ക്ക് പരിശോധന കഴിയും

കമ്മ്യൂണിറ്റി തലത്തിൽ സെൻസർ ബ്രാ ഉപയോഗിച്ച് പരിശോധിക്കണമെങ്കിൽ ഒമ്പതു രൂപയ്ക്ക് അത് സാധ്യമാകും. എന്നാൽ, സ്വന്തമായി ഒരെണ്ണം വാങ്ങണമെങ്കിൽ 500 രൂപയാണ് വില. എന്നാൽ വിപണിയിൽ പയ്യെപ്പയ്യെ വില കുറയുമെന്നും അവർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/
International Women's Day: മാമോഗ്രാമില്ലാതെ സ്തനാർബുദം കണ്ടുപിടിക്കാം; മലയാളിയെ നാരി ശക്തി പുരസ്കാരത്തിന് അർഹയാക്കിയതെന്ത്?