പേരുകേട്ട സ്കോട്ടിഷ് വിസ്കി ജോണി വാക്കർ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം പതിപ്പ് ഇറക്കുന്നു. ലിംഗസമത്വത്തിന് വേണ്ടിയാണ് ജെയ്ൻ വാക്കർ എന്ന പേരിൽ പുതിയ ബ്രാന്‍ഡ് പുറത്തിറക്കുന്നത്.
ജോണി വാക്കറെന്നാൽ ആദ്യം മനസ്സിലേക്കെത്തുക തൊപ്പി വച്ച്, വാൽക്കിംഗ് സ്റ്റിക് കുത്തി നടന്നു പോകുന്ന ആൺരൂപമാണ്. ലേബലിലെ പുരുഷനു പകരം സ്ത്രീയായാലോ??
അത്തരമൊരു മാറ്റത്തോടെയാണ് ജോണിവാക്കർ കമ്പനി പുതിയ ബ്രാന്‍ഡിറക്കുന്നത്. സ്ത്രീകൾക്കു വേണ്ടിയുളള പ്രത്യേകം തയ്യാറാക്കുന്ന മദ്യക്കുപ്പികൾക്ക് ജെയ്ൻ വാക്കർ എന്നാണ് പേരിട്ടിരിക്കുന്നത്. ലിംഗസമത്വത്തിനുളള സന്ദേശമാണ് ജെയ്ൻ വാക്കറിന് പിന്നിലെന്ന് കമ്പനി ഉടമ ഡിയാഗോ പറഞ്ഞു.
advertisement
ഓരോ ജെയ്ൻ വാക്കറുടെ വരുമാനത്തിൽ നിന്നും ഒരു യു എസ് ഡോളർ വീതം സ്ത്രീകളുടെ ക്ഷേമ പദ്ധതികൾക്ക് ചെലവഴിക്കും. ജോണി വാക്കർ ആദ്യമായാണ് ഇത്തരമൊരു മാറ്റം നടപ്പാക്കുന്നത്.
