TRENDING:

ലാലു പ്രസാദിന് വൃക്ക ദാനം ചെയ്ത് മാതൃകയായ മകൾ രോഹിണി ആചാരിയുടെ പേരിനു പിന്നിലെ ചരിത്രം

Last Updated:

രോഹിണി ആചാര്യക്ക് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകൾ രോഹിണി ആചാര്യയെക്കുറിച്ചുള്ള വാർത്തകൾ ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. രാഷ്ട്രീയ പ്രവർത്തകരടക്കം പലരും രോഹിണിയുടെ പ്രവ‍ൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
advertisement

രോഹിണി ആചാര്യക്ക് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. ബീഹാറിലെ പാറ്റ്ന മെഡിക്കൽ കോളേജിൽ വെച്ച് സിസേറിയനിലൂടെയാണ് ലാലു പ്രസാദ് യാദവിന്റെ മകളായ രോഹിണി ജനിക്കുന്നത്. ഡോ. കമല ആചാരിയാണ് സിസേറിയന് നേതൃത്വം നൽകിയത്. സമ്മാനമായി എന്തെങ്കിലും സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലാലു പ്രസാദ് കമല ആചാരിയെ സമീപിച്ചെങ്കിലും അതിന് അവർ വിസമ്മതിക്കുകയാണുണ്ടായത്. പകരം ഡോക്ടർ മറ്റൊരു അഭ്യർത്ഥന മുന്നോട്ടു വെച്ചു – കുഞ്ഞിന്റെ പേരിനൊപ്പം തന്റെ പേരു കൂടി ചേർക്കണം. അങ്ങനെ ഡോക്ടറുടെ ആ​ഗ്രഹപ്രകാരം ലാലു പ്രസാദ് മകൾക്ക് രോഹിണി ആചാര്യ എന്നു പേരു നൽകി.

advertisement

1979 ജൂൺ ഒന്നിനായിരുന്നു രോഹിണി ആചാര്യയുടെ ജനനം. ഒരു ഡോക്ടർ കൂടിയായ രോഹിണി, ലാലു പ്രസാദ് യാദവിന്റെ കോളേജ് സുഹൃത്ത് റായ് രൺവിജയ് സിംഗിന്റെ മകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ഷംഷേർ സിങ്ങിനെയാണ് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. കുടുംബത്തോടൊപ്പം സിംഗപ്പൂരിൽ സ്ഥിരതാമസം ആക്കിയിരിക്കുകയാണ് രോഹിണി.

Also Read- ലാലു പ്രസാദിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; വൃക്ക നൽകിയ മകളുടെ ആരോഗ്യവും തൃപ്തികരമാണെന്ന്

സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ കുടുംബാംഗങ്ങളെയും പിതാവ് ഉൾപ്പെടുന്ന പാർട്ടിയെയും പിന്തുണക്കുന്നതിലൂടെ മുൻപും രോഹിണി ശ്രദ്ധ നേടിയിട്ടുണ്ട്. 2021 ൽ, പിതാവ് ലാലു പ്രസാദ് രോഗബാധിതനായപ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി റംസാനിൽ വ്രതം അനുഷ്ഠിക്കുമെന്ന് രോഹിണി ആചാര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോൾ സ്വന്തം പിതാവിന് വൃക്ക ദാനം ചെയ്തതിലൂടെ വിമർശകരുടെ പോലും അഭിനന്ദം നേടുകയാണ് രോഹിണി. സിം​ഗപ്പൂരിൽ വെച്ച് ഡിസംബർ 5 നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി തയ്യാറെടുക്കുന്ന വിവരവും സോഷ്യൽ മീഡിയയിലൂടെ രോഹിണി അറിയിച്ചിരുന്നു. ശസ്ത്രക്രിയക്കു ശേഷം അച്ഛനും സഹോദരിയും സുഖമായിരിക്കുന്നു എന്ന് ലാലു പ്രസാദ് യാദവിന്രെ മകൻ തേജസ്വി യാദവ് അറിയിച്ചു.

advertisement

”എന്റെ ശരീരത്തിലെ ചെറിയൊരു ഭാ​ഗം മാത്രമാണ് ഞാൻ എന്റെ പിതാവിന് നൽകുന്നത്”, എന്നാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി രോഹിണി മുൻപ് മാധ്യമങ്ങളോടു പറഞ്ഞത്. ”അദ്ദേഹത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും. കാര്യങ്ങൾ നന്നായി നടക്കട്ടെ, നിങ്ങളെല്ലാവരുടെയും മുന്നിൽ വന്ന് സംസാരിക്കാൻ അച്ഛന് വീണ്ടും സാധിക്കണം. അതിനായി പ്രാർത്ഥിക്കണം”, എന്നും രോഹിണി ട്വീറ്റ് ചെയ്തിരുന്നു. ഇതോടൊപ്പം കുട്ടിക്കാലത്തേത് ഉൾപ്പെടെ, പിതാവിനൊപ്പമുള്ള ചില ഫോട്ടോകളും രോഹിണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബി.ജെ.പി. നേതാവും ലാലു പ്രസാദിന്റെ കടുത്ത വിമർശകനുമായ ഗിരിരാജ് സിങ്ങും രം​ഗത്തെത്തി. അവരില്‍ അഭിമാനം തോന്നുന്നുവെന്ന് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ലാലു പ്രസാദിന് വൃക്ക ദാനം ചെയ്ത് മാതൃകയായ മകൾ രോഹിണി ആചാരിയുടെ പേരിനു പിന്നിലെ ചരിത്രം
Open in App
Home
Video
Impact Shorts
Web Stories