ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. ലാലു പ്രസാദ് യാദവിന്റേയും വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകൾ രോഹിണി ആചാര്യയയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി തേജസ്വി യാദവ് അറിയിച്ചു.
पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2
— Tejashwi Yadav (@yadavtejashwi) December 5, 2022
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളയായതോടെയാണ് വൃക്കമാറ്റിവെക്കൽ തീരുമാനിച്ചത്. ഇന്നലെ ഇരുവരേയും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഹിണി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
Ready to rock and roll ✌️
Wish me a good luck 🤞 pic.twitter.com/R5AOmFMW0E— Rohini Acharya (@RohiniAcharya2) December 5, 2022
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഡോക്ടർമാർ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.
Ready to rock and roll ✌️
Wish me a good luck 🤞 pic.twitter.com/R5AOmFMW0E— Rohini Acharya (@RohiniAcharya2) December 5, 2022
ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നൽകാൻ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു.
ദൈവത്തെ കണ്ടിട്ടില്ലെങ്കിലും പിതാവിനെ ദൈവത്തെ പോലെയാണ് കണ്ടത് എന്നായിരുന്നു ശനിയാഴ്ച്ച രോഹിണിയുടെ ട്വീറ്റ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.