അത് ഇന്ദിരാഗാന്ധി
ഇന്ദിര ഗാന്ധിയാണ് ജയലക്ഷ്മിയെ പ്രചോദിപ്പിച്ച വ്യക്തി. യാദൃശ്ചികമായി രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടു എന്ന് ആവര്‍ത്തിക്കുന്ന മുന്‍മന്ത്രിയെ സ്വാധീനിച്ച വ്യക്തി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നതില്‍ അത്ഭുതമില്ല. ജയലക്ഷ്മിയുടെ വാക്കുകളിലൂടെ,
'സമൂഹത്തോടുള്ള അവരുടെ നന്‍മയാണ് ഇന്ദിര ഗാന്ധിയിലേക്ക് ആകര്‍ഷിച്ചത്. ഇന്ദിരാഗാന്ധിയുടെ ചരിത്രവും അവര്‍ പ്രധാനമന്ത്രി ആയതുമുതലുള്ള പേപ്പര്‍ കട്ടിംഗുകളും ഒക്കെ വീട്ടില്‍ ഉണ്ടായിരുന്നു. അതെല്ലാമാണ് പ്രചോദനം ഉണ്ടാക്കിയത്. പ്രചോദനം നല്‍കിയ വ്യക്തിയെപ്പോലെ ആകാന്‍ ശ്രമിച്ചുവെങ്കിലും അങ്ങനെയാകാന്‍ പറ്റിയോ എന്നറിയില്ല. നമ്മളല്ല ഇതിനെക്കുറിച്ചൊന്നും പറയേണ്ടത്. നമ്മുടെ നന്‍മയെക്കുറിച്ച് മറ്റൊരാളിലൂടെയാണ് അറിയേണ്ടത്'.
advertisement
ഇന്ദിര ഗാന്ധി
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി. ആധുനികചരിത്രത്തിലെ കരുത്തുറ്റ ഭരണാധികാരികളില്‍ ഒരാളായാണ് ഇന്ദിര പ്രിയദര്‍ശിനി നെഹ്‌റു എന്ന ഇന്ദിര ഗാന്ധി വിശേഷിപ്പിക്കപ്പെടുന്നത്.
