TRENDING:

അമ്പതിലേറെ ശസ്ത്രക്രിയ കൊണ്ടും നടത്തിയിട്ടു കാര്യമില്ല; ഞെട്ടിക്കുന്ന ചിത്രം പങ്കുവെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ താരസഹോദരി

Last Updated:

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞ ചിത്രം ആസിഡ് ആക്രമണങ്ങളുടെ ഭീകരത വെളിവാക്കുന്ന ഒന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ ബോളിവുഡ് താരം കങ്കണ റണോട്ടിന്‍റെ സഹോദരി രംഗോലി ചാൻഡെൽ ആസിഡ് ആക്രമണത്തിന് വിധേയമായത് വലിയ വാർത്തയായിരുന്നു. സംഭവത്തിന് ശേഷം അധികമൊന്നും രംഗത്തെത്താതിരുന്ന രംഗോലി ഇപ്പോഴിതാ, അവരുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞ ചിത്രം ആസിഡ് ആക്രമണങ്ങളുടെ ഭീകരത വെളിവാക്കുന്ന ഒന്നാണ്. 54 ശസ്ത്രക്രിയകൾ നടത്തിയിട്ടും തന്‍റെ ചെവി പുനർനിർമിക്കാനായില്ലെന്ന് രംഗോലി പറയുന്നു.
advertisement

കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരം ശസ്ത്രക്രിയകളിലൂടെയാണ് തന്‍റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് ട്വിറ്ററിൽ അവർ കുറിച്ചു. ആസിഡ് ആക്രമണത്തിൽ രംഗോലിയുടെ ഒരു സ്തനം പൂർണമായും നഷ്ടമായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ചർമ്മം വെട്ടിയെടുത്താണ് സ്തനവും ചെവിയും പുനർനിർമിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

ആസിഡാക്രമണത്തെ തുടർന്ന് ഇപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് രംഗോലി പറയുന്നു. കഴുത്ത് ഉയർത്തുമ്പോൾ നല്ല വേദന അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ വേദന കാരണം പലപ്പോഴും മരിച്ചുപോകണേയെന്ന് ആഗ്രഹിക്കാറുണ്ട്. മരിച്ചാൽ പിന്നെ ഇതൊന്നും അനുഭവിക്കേണ്ടല്ലോ. ആസിഡ് ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത് അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ അധികൃതരുടെ ഭാഗത്ത്നിന്ന് ഉണ്ടാകണം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും രംഗോലി ആവശ്യപ്പെട്ടു.

advertisement

അഞ്ചു വർഷം മുമ്പ് വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഒരു യുവാവ് രംഗോലിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
അമ്പതിലേറെ ശസ്ത്രക്രിയ കൊണ്ടും നടത്തിയിട്ടു കാര്യമില്ല; ഞെട്ടിക്കുന്ന ചിത്രം പങ്കുവെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ താരസഹോദരി