ടെൻഷൻ കൂടുന്നത് ഉറക്കക്കുറവിനു കാരണമാകാം. ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ് സ്ത്രീകളുടെ ദൈനംദിനജീവിതത്തെ ബാധിക്കും. ദീര്‍ഘനാള്‍ തുടരുന്ന ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ അമിത ക്ഷീണത്തിന് കാരണമാകും. ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരിക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് ഉറക്കകുറവ് നയിച്ചേക്കാം.
ഉറക്കം അകാരണമായി കുറയുന്നത് പഠനം, ജോലി, ഡ്രൈവിംഗ്, വീട്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കല്‍ തുടങ്ങിയവ ചെയ്യുന്നതിനുള്ള ശേഷിയെ ബാധിക്കുന്നു. ഇത് ബന്ധങ്ങളെയും സാമൂഹ്യജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഉറക്കവും ഉറക്കമുണരലും നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ഈ അവസ്ഥ മന്ദഗതിയിലാക്കുന്നു.
advertisement
കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണരീതി എന്നിവ ഒരു പരിധിവരെ ഈ ആരോഗ്യപ്രശ്നത്തെ അകറ്റാൻ സഹായിക്കും.
ഇത് പിന്തുടരുന്നതിലൂടെ മനസിനു ഏകാഗ്രതയും ശരീരത്തിനു ഉന്മേഷവും ഉണർവും നേടാന്‍ കഴിയും.
