അമ്മയെക്കുറിച്ച് അനുപമ പറയുന്നു
നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിന് എന്നും മാതൃകയാക്കിയത് അമ്മ ടിവി രമണിയെ ആണെന്ന് അനുപമ പറഞ്ഞു. 'പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്കൂളിൽ പഠിക്കുമ്പോൾ മരിച്ചു. അച്ഛന്‍റെ മരണത്തിനു ശേഷം എന്നെയും അനുജത്തിയെയും വളർത്തിയതും സ്വപ്നങ്ങൾ സ്വന്തമാക്കാൻ ഒപ്പം നിന്നതും അമ്മ ആയിരുന്നു. ഐ.എ.എസിലേക്ക് എത്താൻ എന്നേക്കാള്‍ കഷ്ടപ്പെട്ടത് അമ്മ ആയിരുന്നു'. സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അമ്മയുടെ കഴിവ് തന്നെ ഏറെ സ്വാധീനിച്ചെന്നും അനുപമ വ്യക്തമാക്കി.
ഐ.എ.എസ് നേടിയതിനു ശേഷം നിയോഗിക്കപ്പെട്ട പദവികളിലിരുന്ന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനും അനുപമയെ പ്രാപ്തയാക്കിയത് അമ്മയാണ്. ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ഐ.എ.എസ് തെരഞ്ഞെടുക്കുമ്പോൾ കൃത്യമായൊരു തീരുമാനമെടുക്കാൻ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാൽ, ഇഷ്ടപ്പെട്ട ജോലിയായ ഐ.എ.എസ് തെരഞ്ഞെടുക്കാൻ തനിക്കൊപ്പം നിന്നത് അമ്മ തന്നെയാണെന്ന് അനുപമ വ്യക്തമാക്കുന്നു. ഗുരുവായൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥയാണ് അനുപമയുടെ അമ്മ രമണി.
advertisement
