മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക എന്ന് കുറിച്ചാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ജിം കാംപെല്‍ ലിനിക്ക് ആദരമര്‍പ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലിനിയുടെ ചിത്രത്തിനൊപ്പം ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയയില്‍നിന്നുള്ള സലോമി കര്‍വ എന്നിവരുടെ ചിത്രങ്ങളുണ്ട്. മൂവരുടെയും പേരും രാജ്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി, നിപാ രോഗബാധിതരെ പരിചരിക്കുന്നതിനിടെയാണ് രോഗബാധിതയായത്. മെയ് 21ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മരണത്തോടടുത്ത ഘട്ടത്തില്‍ ലിനി ഭര്‍ത്താവ് സജീഷിന് സ്വന്തം കൈപ്പടയില്‍ വികാര നിര്‍ഭരമായ വാക്കുകളില്‍ എഴുതിയ കത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഇക്കണോമിസ്റ്റ് വാരികയും പുതിയ ലക്കത്തിൽ ലിനിയ്ക്ക് ആദരമർപ്പിച്ചിരുന്നു.
