മാർച്ച് 22ന് പുറത്തിറക്കിയ റിപ്പോർട്ടിൽ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞതോടെ യൂറോപ്യൻ മേഖല 2020ലെ എൻഡ് ടിബി സ്ട്രാറ്റജി നാഴികക്കല്ലും ടിബി രോഗനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രാദേശിക ലക്ഷ്യവും കൈവരിച്ചതായി വ്യക്തമാക്കി. എന്നാൽ, ഓരോ വർഷവും 20 000 ആളുകൾ ഇപ്പോഴും ക്ഷയരോഗം മൂലം മരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ക്ഷയരോഗത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക, ക്ഷയരോഗം തടയൽ, നിയന്ത്രണ ശ്രമങ്ങളുടെ അവസ്ഥ ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.
advertisement
'ഇവിടെ അറസ്റ്റ് ചെയ്യാൻ വന്നാൽ തിരിച്ചും അറസ്റ്റുണ്ടാകും'; - ഇഡിക്കെതിരെ തോമസ് ഐസക്ക്
വയോജനങ്ങള്‍, ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍, പ്രമേഹരോഗമുള്ളവര്‍, പുകവലി - അമിത മദ്യപാന ശീലമുള്ളവര്‍, പോഷകാഹാരക്കുറവുള്ളവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കാണ് ക്ഷയരോഗ സാധ്യത കൂടുതലുള്ളത്. രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, ശരീരഭാരം കുറയുക, രാത്രിയില്‍ വിയര്‍ക്കുക എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണത്തിനായുള്ള 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരിലും കൃത്യമായി എത്തിച്ചതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.
രണ്ട് കുടുംബങ്ങൾ തമ്മിൽ 15 വർഷമായി തുടരുന്ന ശത്രുത; ഇതുവരെ നഷ്ടപ്പെട്ടത് ഏഴ് ജീവനുകൾ
സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം മാത്രമാണ് കേന്ദ്രത്തിന്റെ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് സംസ്ഥാനത്തെ അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തിലെ ക്ഷയരോഗപര്യവേഷണ സംവിധാനം രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടു കൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യ വകുപ്പ് 'എന്റെ ക്ഷയരോഗമുക്ത കേരളം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം ഫലപ്രദമായി നടപ്പിലാക്കിയതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.