ബുലന്ദ്ഷഹർ: ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ കാകോഡ് കോട് വാലി പൊലീസ് സ്റ്റേഷന്റെ സമീപത്തെ ധനോര എന്ന ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പൊലീസ് പറയുന്നത് പ്രകാരം ഈ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് 15 വർഷത്തോളം പഴക്കമുണ്ട്. കഴിഞ്ഞ വർഷം ധരംപാൽ സിങ് എന്ന വ്യക്തിയുടെ അച്ഛൻ കാളിചരൺ വെടിയേറ്റ് മരിക്കുകയുണ്ടായി. ഈ സംഭവത്തെ തുടർന്ന് യു പി പൊലീസ് കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചെങ്കിലും കഴിഞ്ഞ ഞായറാഴ്ച പെട്ടെന്നുണ്ടായ വെടിവെപ്പ് അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് ഇരയായവർക്ക് ഗുരുതരമായ പരിക്കുകളാണ് ഉണ്ടായത്. അവരെ ഗ്രെയ്റ്റർ നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ സംരക്ഷണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥനും വെടിവെപ്പിൽ പരിക്ക് പറ്റിയിരുന്നു. പരിക്ക് പറ്റിയവരിൽ ധരംപാൽ സിങ് അതീവ ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ 32 വയസായ മകൻ ഏറ്റുമുട്ടലിൽ മരിച്ചു.
'നമുക്ക് വേണ്ടി ഒരു മാധ്യമങ്ങളും പിആർ വർക്ക് ചെയ്യില്ല; ഇകഴ്ത്താൻ മാത്രമേ ശ്രമിക്കൂ; സർവേകളിൽ വിശ്വസിക്കുന്നില്ല:' കെ.കെ. ശൈലജധരംപാൽ സിങും ഭാര്യയും രണ്ട് ആൺമക്കളും കൂടി കാലിത്തീറ്റ ശേഖരിക്കാനായി ഞായറാഴ്‌ച രാവിലെ തങ്ങളുടെ കൃഷിഭൂമിയിലേക്ക് പോയപ്പോഴാണ് ഈ സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു ഇന്നോവ കാറിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ എത്തിയ അജ്ഞാതരായ രണ്ടു പേർ അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഒരേ കുടുംബത്തിൽപ്പെടുന്ന ആളുകൾക്കെതിരെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് ബുലന്ദ്ഷഹർ എസ് എസ് പി സന്തോഷ് കുമാർ സിങ് പറഞ്ഞു.
Explained: ആരാണ് ഉയ്ഗർ മുസ്ലീങ്ങൾ? ചൈനയുടെ വംശഹത്യയ്ക്കെതിരെ പ്രതിഷേധം ശക്തം, ഉപരോധം ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ"അക്രമികളുടെ കൈയിൽ ഓട്ടോമാറ്റിക് ആയ ആയുധങ്ങൾ ഉണ്ടായിരുന്നു. ഒരാൾ മുന്നിൽ നിന്നും മറ്റുള്ളവർ വശങ്ങളിൽ നിന്നുമാണ് വെടിയുതിർത്തത്. ഞാൻ സ്റ്റിയറിങ് വീലിന്റെ പിന്നിലായി ഒളിച്ചിരുന്നു. എന്റെ അച്ഛനും അമ്മയും സഹോദരനും പിന്നിലായാണ് ഇരുന്നിരുന്നത്. സഹോദരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ സംരക്ഷണം കൂടി ഇല്ലായിരുന്നെങ്കിൽ ഞങ്ങളെല്ലാവരും മരിച്ചു വീണേനെ' - സംഭവത്തെക്കുറിച്ച് ധരംപാൽ സിങിന്റെ മകൻ ജിതേന്ദ്ര പറയുന്നു.
പൊലീസിന്റെ അന്വേഷണത്തിന്റെ വെളിച്ചത്തിൽ മനസിലാകുന്നത് ധരംപാൽ സിങ്, അമിത് എന്നിവരുടെ കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക്15 വർഷത്തോളം പഴക്കമുണ്ടെന്നാണ്. ധരംപാൽ സിങിന്റെ അമ്മയെയുംജോലിക്കാരനെയും അമിത്തിന്റെ കുടുംബം വധിച്ചു എന്ന ആരോപണത്തെ തുടർന്ന് 2005-ലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2007-ൽ രണ്ട് വർഷങ്ങൾക്ക് ശേഷം അമിത്തിന്റെ അമ്മയും അമ്മാവനും കൊല്ലപ്പെടുകയുണ്ടായി. പകരം വീട്ടുന്നതിനായി ധരംപാൽ സിങിന്റെ കുടുംബമാണ് ഈ കൊലപാതകങ്ങൾ ചെയ്തതെന്ന ആരോപണങ്ങളും അക്കാലത്ത് ശക്തമായിരുന്നു.
ധരംപാൽ സിങിന്റെ മകൻ സന്ദീപിന്റെ മരണം ഈ കുടുംബവഴക്കിനെ തുടർന്ന് ഉണ്ടാകുന്ന ഏഴാമത്തെ മരണമാണ്. അമിത് ഇപ്പോൾ ജയിൽവാസം അനുഭവിക്കുകയാണ്. അതുകൊണ്ട്, ജയിലിൽ കിടക്കവെ അമിത് ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് പൊലീസ് പറയുന്നു. അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ 22 കേസുകളാണ് അമിത്തിന്റെ പേരിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.