ഇറ്റാലിയന്‍ പൗരന്‍മാരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദിവസേന ലഭിക്കേണ്ട കലോറിയുടെ 14 ശതമാനത്തിലധികവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന മധ്യവയസ്‌കരിലും പ്രായമായവരിലുമാണ് പഠനം നടത്തിയത്. ഇത്തരക്കാരില്‍ അവരുടെ ജൈവിക പ്രായം (Biological age) കാലാനുസൃതമായ പ്രായത്തെ (Chronological age ) മറികടക്കുന്നുവെന്നും കണ്ടെത്തി.
അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമിതമായി സംസ്‌കരണത്തിന് വിധേയമായ ശേഷം എത്തുന്ന ഭക്ഷണങ്ങളില്‍ പോഷകാംശം കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഫൈബറും വളരെ കുറവായിരിക്കുമെന്നും ന്യൂട്രീഷണല്‍ എപ്പിഡെമോളജിസ്റ്റും ഗവേഷകയുമായ മരിയലോറ ബോണാഷ്യോ പറഞ്ഞു.
advertisement
ഇതെല്ലാം തന്നെ നിരവധി ശാരീരികമാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും കുടലിന്റെ ആരോഗ്യത്തെയും ഘടനയേയും ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാണ് വിപണിയിലെത്തുന്നത്. വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്താനും ഇത് കാരണമാകുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.
Also Read: World Pneumonia Day 2024: ജീവന് വരെ ഭീഷണി; അവഗണിക്കല്ലേ ന്യൂമോണിയയുടെ ഈ പ്രാരംഭ ലക്ഷണങ്ങളെ
22,500 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്ന് തങ്ങളുടെ ഭക്ഷണശീലം സംബന്ധിച്ച വിവരങ്ങളാണ് ആദ്യം ശേഖരിച്ചത്. ശേഷം ഇവരുടെ രക്തത്തിലെ 36 ബയോമാര്‍ക്കറുകള്‍ പരിശോധിച്ച് ജൈവിക പ്രായം കണക്കാക്കുകയും ചെയ്തു. അതേസമയം പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജൈവിക പ്രായം വര്‍ധിപ്പിക്കുന്നുവെന്ന് ഈയടുത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും കണ്ടെത്തി.