World Pneumonia Day 2024: ജീവന് വരെ ഭീഷണി; അവ​ഗണിക്കല്ലേ ന്യൂമോണിയയുടെ ഈ പ്രാരംഭ ലക്ഷണങ്ങളെ

Last Updated:

മുതിർന്നവരിലും ചെറിയ കുട്ടികളിലും ന്യൂമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്

ഇന്ന് ലോക ന്യൂമോണിയ ദിനം. എല്ലാവർഷവും നവംബർ 12 ന്യൂമോണിയ ദിനമായി ആചരിക്കുന്നു. നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയിലൂടെ ന്യുമോണിയ ഉണ്ടാകുന്നു. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ദുർബലമായ വ്യക്തികളിലും ന്യൂമോണിയ പെട്ടെന്ന് ബാധിക്കുന്നു. കൃത്യമായ സമയത്ത് കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു വരെ ഭീഷണിയായേക്കാവുന്ന ഒരു രോഗാവസ്ഥയാണിത്.
പ്രധാനമായും നാല് തരത്തിലുള്ള ന്യൂമോണിയ ആണ് ശ്വാസകോശത്തെ ബാധിക്കുന്നത്
1. ബാക്ടീരിയ ന്യുമോണിയ:സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (ഹിബ്), ക്ലെബ്സിയെല്ല ന്യൂമോണിയ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്.
2. വൈറൽ ന്യുമോണിയ: ഇൻഫ്ലുവൻസ വൈറസ് മൂലമാണ് വൈറൽ ന്യുമോണിയ ഉണ്ടാകുന്നത്. പ്രത്യേകിച്ച് പ്രായമായവരിലും ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലും ഇത് സാധാരണമാണ്. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ശിശുക്കളിലും കൊച്ചുകുട്ടികളിലും ഇവ അണുബാധയ്ക്ക് കാരണമാകുന്നു.
3. ഫം​ഗ​ൽ ന്യുമോണിയ: ന്യൂമോസിസ്‌റ്റിസ് ജിറോവേസി പോലുള്ള ഫംഗസ് മൂലമാണ് ഫംഗൽ ന്യുമോണിയ ഉണ്ടാകുന്നത്. എച്ച്ഐവി/എയ്‌ഡ്‌സ് പോലുള്ള ദുർബലമായ പ്രതിരോധശേഷിയുള്ളവരിലാണ് ഇത് പ്രധാമായും ബാധിക്കുന്നത്.
advertisement
4. മൈകോപ്ലാസ്മ ന്യൂമോണിയ ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇവ ന്യുമോണിയയ്ക്കും കാരണമാകുന്നു. എന്നിരുന്നാലും, മറ്റ് തരങ്ങളെ അപേക്ഷിച്ച് ഇത് അത്ര അപകടകാരിയല്ല.
ഇവർക്ക് ന്യൂമോണിയ പിടിപെടനുള്ള സാധ്യത കൂടുതൽ
1. മുതിർന്നവരിലും ചെറിയ കുട്ടികളിലും ന്യൂമോണിയ പിടിപെടനുള്ള സാധ്യത കൂടുതലാണ്.
2. എച്ച്ഐവി/എയ്ഡ്‌സ് ഉള്ളവരോ കീമോതെറാപ്പിക്ക് വിധേയരായവരോ പോലുള്ള ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ്.
3. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) അല്ലെങ്കിൽ സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ആളുകളിൽ ന്യൂമോണിയ ഉണ്ടാകുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും.
advertisement
4. പുകവലി ശ്വാസകോശങ്ങളെ തകരാറിലാക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് അണുബാധയെ ചെറുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
5. വായു മലിനീകരണം, പൊടി അല്ലെങ്കിൽ മറ്റ് മലിനീകരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശത്തെ മോശമായി ബാധിക്കും. ഇത് ന്യൂമോണിയയ്ക്ക് കാരണമാക്കുന്നു.
ന്യൂമോണിയയുടെ ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്
ശ്വസിക്കാൻ ബുദ്ധിമുട്ട്, പ്രത്യേകിച്ച് കഠിനാധ്വാനത്തിലേർപ്പെടുമ്പോൾ.
കഠിനമായ നെഞ്ചുവേദന, പ്രത്യേകിച്ച് ചുമയ്ക്കുമ്പോഴോ ആഴത്തിലുള്ള ശ്വാസം എടുക്കുമ്പോഴോ.
ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു.
നിങ്ങളുടെ ശ്വാസകോശത്തെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം?
1. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക
advertisement
2. ശരീരത്തിൽ ജലാംശം നിലനിർത്തുക
3. സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക
4. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക
മലയാളം വാർത്തകൾ/ വാർത്ത/Life/
World Pneumonia Day 2024: ജീവന് വരെ ഭീഷണി; അവ​ഗണിക്കല്ലേ ന്യൂമോണിയയുടെ ഈ പ്രാരംഭ ലക്ഷണങ്ങളെ
Next Article
advertisement
നിതീഷ് കുമാർ: തിരിച്ചടികളെ ഊർജമാക്കുന്ന അതിജീവനത്തിന്റെ ആചാര്യൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
നിതീഷ് കുമാർ: അതിജീവനത്തിന്റെ ആചാര്യൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പത്താം തവണ
  • നിതീഷ് കുമാർ പത്താം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.

  • നിതീഷ് കുമാർ NDA-യുടെ വൻ വിജയത്തിന് ശേഷം 10-ാം തവണ ബിഹാർ മുഖ്യമന്ത്രിയാകും.

  • നിതീഷ് കുമാർ 2022-ൽ മഹാസഖ്യത്തിലേക്ക് മടങ്ങിയെങ്കിലും, 2023-ൽ NDA-യിലേക്ക് തിരിച്ചെത്തി.

View All
advertisement