മുംബൈയില്‍ തന്നെയുള്ള മറ്റൊരാള്‍ ഒരു ദിവസം 121 ഓഡറുകളാണ് നടത്തിയതെന്നും സൊമാറ്റോ പറഞ്ഞു.
രസകരമായ ഒട്ടേറെക്കാര്യങ്ങളും സൊമാറ്റോ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് പ്രാതല്‍ ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്തത് ബെംഗളൂരുവിലാണ്. അതേസമയം, രാത്രി വൈകി ഏറ്റവും കൂടുതല്‍ ഭക്ഷണം ഓഡര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്.
ബെംഗളൂരു സ്വദേശിയായ ഒരാളാണ് ഏറ്റവും വലിയ ഓഡര്‍ ഈ വര്‍ഷം സൊമാറ്റോയില്‍ നിന്ന് നടത്തിയത്. 46,273 രൂപയുടെ ഭക്ഷണസാധനങ്ങളാണ് ഇദ്ദേഹം വാങ്ങിയത്. ബെംഗളൂരുവില്‍ നിന്നുള്ള മറ്റൊരാളാകട്ടെ 6.6 ലക്ഷം രൂപ വില വരുന്ന 1389 ഗിഫ്റ്റ് ഓഡറുകളാണ് സൊമാറ്റോ വഴി നടത്തിയിരിക്കുന്നത്.
advertisement
കഴിഞ്ഞ വര്‍ഷങ്ങളിലെ പാത പിന്തുടര്‍ന്ന് സൊമാറ്റോ വഴി 2023ലും ഏറ്റവും കൂടുതല്‍ ഓഡര്‍ ചെയ്ത വിഭവം ബിരിയാണിയാണ്. തൊട്ടുപിറകില്‍ പിസയാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് ന്യൂഡില്‍സ് ആണ്. ഈ വര്‍ഷം 10.09 കോടി ബിരിയാണി ഓഡറുകളാണ് സൊമാറ്റോയ്ക്ക് രാജ്യത്ത് കിട്ടിയത്. 7.45 കോടി പിസകളാണ് സൊമാറ്റോ വഴി ഓഡര്‍ ചെയ്യപ്പെട്ടത്. 2023-ലെ ബിരിയാണി ഓഡറുകള്‍ എട്ട് കുത്തബ് മിനാറുകള്‍ നിറയാന്‍ ഉണ്ടെന്നും കൊല്‍ക്കത്തയിലെ അഞ്ചിലധികം ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ക്ക് സമമാണ് പിസ ഓഡറുകളെന്നും സൊമാറ്റോ പറയുന്നു.
Also Read- ഒള്ളതാണൊടെ? ഒരു വർഷത്തിനിടെ ഒരാൾ സ്വിഗിയിൽ നിന്നും 42 ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തെന്ന് കണക്ക്
തുടര്‍ച്ചയായി ഇത് എട്ടാം തവണയാണ് രാജ്യത്ത് സൊമാറ്റോ വഴി ഓഡര്‍ ചെയ്ത വിഭവങ്ങളിൽ ഒന്നാം സ്ഥാനത്ത് ബിരിയാണി എത്തുന്നത്. ഈ വര്‍ഷം ഒരു സെക്കന്‍ഡില്‍ 2.5 ബിരിയാണികളാണ് രാജ്യത്ത് ഓഡര്‍ ചെയ്യപ്പെട്ടത്. ഹൈദരാബാദില്‍ നിന്നുള്ള ഒരാള്‍ 1633 ബിരിയാണികളാണ് ഈ വര്‍ഷം ഓഡര്‍ ചെയ്തത്. മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണ ഓഡര്‍ ആപ്പായ സ്വിഗ്ഗി വഴി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബിരിയാണികള്‍ ഓഡര്‍ ചെയ്തതും ഹൈദരാബാദിലാണ്.