ഈ വര്‍ഷം ജനുവരിയിലാണ് ജ്വല്ലറി ഈ പദ്ധതി ആരംഭിച്ചത്. പത്ത് മാസം കാലാവധിയുള്ള ഈ പദ്ധതി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ നിക്ഷേപം നടത്തിയവര്‍ വിളിക്കുമ്പോള്‍ ഉടമ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. ജ്വല്ലറി വാഗ്ദാനം ചെയ്ത ആഭരണങ്ങള്‍ വ്യക്തികള്‍ക്ക് ലഭിക്കാതെ ആയപ്പോള്‍ അവര്‍ പോലീസില്‍ ബന്ധപ്പെടുകയായിരുന്നു.
advertisement
ട്രിച്ചി, ചെന്നൈ, നാഗര്‍കോവില്‍, കുംഭകോണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറിയുടെ ശാഖകള്‍ അടച്ചുപൂട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇക്കണോമിക് ഒഫന്‍സസ് വിങ് (ഇഒഡബ്ല്യു) ആണ് ഈ കേസ് അന്വേഷിക്കുന്നത്. ട്രിച്ചിയിലെ കാരൂര്‍ ബൈപാസ് റോഡിലും റോക്ക്‌ഫോര്‍ട്ടിലും പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഷോറൂമുകളില്‍ കേസ് അന്വേഷിക്കുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. ഇത് കൂടാതെ, ചെന്നൈ, നാഗര്‍കോവില്‍, കുംഭകോണം, കോയമ്പത്തൂര്‍, ഈറോഡ് എന്നിവടങ്ങളിലെ ശാഖകളിലും പോലീസ് ഇതേസമയം പരിശോധന നടത്തി.
ജ്വല്ലറി ഉടമകളായ മധന്‍, ഭാര്യ കാര്‍ത്തിക എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ട്രിച്ചി ശാഖയിലെ മാനേജര്‍ നാരായണനെ രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു ജ്വല്ലറിക്ക് തന്റെ ആസ്തിയുടെ 25% ത്തില്‍ കൂടുതല്‍ മുന്‍കൂട്ടി വാങ്ങാനോ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാനോ അനുവാദമില്ല.
