ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങള്‍ കാരണം മൂന്നുവർഷത്തെ ഗൽഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിയ വർക്കല സ്വദേശിയെ തേടി ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം. വാടക കുടിശ്ശിക വർധിച്ചതോടെ വീടൊഴിയാൻ ഒരുങ്ങുന്നതിനിടെയാണ് കേരള സർക്കാരിന്റെ വിൻ വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ, വർക്കല പുല്ലാന്നിക്കോട് കൊച്ചുവിള വീട്ടിൽ ആര്‍ അനിൽകുമാർ എന്ന 52 കാരനെ തേടിയെത്തിയത്.
റാസൽഖൈമയിൽ മൂന്നു വര്‍ഷത്തോളം അനിൽകുമാർ കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയത് വെറും കൈയോടെ. ഫീസടയ്ക്കാൻ വഴിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങി. ഇതിനിടെയാണ് ലോട്ടറി കച്ചവടം തുടങ്ങിയത്.
advertisement
മറ്റൊരു കച്ചവടക്കാരന്റെ കൈയിൽ നിന്ന് വാങ്ങിയ മൂന്ന് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം. മറ്റ് ടിക്കറ്റുകൾക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. പ്രഭുലയാണ് ഭാര്യ. മക്കൾ കാവ്യ, ശ്രീലക്ഷ്മി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 31, 2023 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു