അഹമ്മദാബാദ് സ്വദേശിയായ ആഷിക് പട്ടേൽ എന്ന ഇരുപത്തിയെട്ടുകാരൻ ആദ്യമായി സ്വന്തമാക്കിയ വാഹനത്തിന് ഭാഗ്യ നമ്പർ എന്ന് താൻ വിശ്വസിക്കുന്ന 007 തന്നെ ലഭിക്കണം. ഇഷ്ട നമ്പരിന് വേണ്ടി അധികൃതരെ സമീപിച്ചപ്പോൾ അതേ നമ്പരിന് മറ്റൊരു ആവശ്യക്കാരൻ കൂടിയുണ്ട്.
ഇതോടെ പരസ്പരം വിട്ടു കൊടുക്കാതെ ലേലം വിളിയായി. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ആഷിക് തന്നെ വിജയിച്ചു. ജെയിംസ് ബോണ്ടിന്റെ നമ്പരായ 007 ആഷിക് സ്വന്തമാക്കിയ വില കേട്ടാൽ ഞെട്ടും. 34 ലക്ഷം രൂപയ്ക്കാണ് നമ്പർ ആഷിക് സ്വന്താക്കിയത്.
advertisement
You may also like:ആറ് ഗർഭിണികൾക്കൊപ്പം വിവാഹവേദിയിൽ; എല്ലാം തന്റെ കുഞ്ഞുങ്ങളെന്ന് നൈജീരിയൻ പ്ലേ ബോയ്
ഇനി ആഷിക് ആദ്യമായി വാങ്ങിച്ച വാഹനത്തിന്റെ വില കൂടി അറിഞ്ഞോളൂ, 39.5 ലക്ഷം രൂപ. ടൊയോട്ട ഫോർച്യൂണർ ആണ് ആഷിക് ആദ്യമായി വാങ്ങിച്ച എസ് യുവി. അതിന് താൻ ആഗ്രഹിക്കുന്ന നമ്പര് തന്നെ വേണമെന്നും ഈ ചെറുപ്പക്കാരന് നിർബന്ധം.
കോവിഡിന്റെ സമയത്ത് ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാലത്ത് ഇതൊക്കെ ആർബാഢമല്ലേ എന്ന് ചോദിച്ചാൽ ജെയിംസ് ബോണ്ട് ആരാധകനായ ആഷികിന്റെ മറുപടി ഇങ്ങനെയാണ്,
You may also like:നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
"ഞാൻ ആദ്യമായി വാങ്ങിച്ച വണ്ടിയാണിത്. അതിന് ആഗ്രഹിച്ച നമ്പർ തന്നെ കിട്ടിയത് കൂടുതൽ ആവേശമാണ് നൽകുന്നത്. എന്നെ സംബന്ധിച്ച് ഇവിടെ പണമല്ല വിഷയം, എന്റെ ഭാഗ്യ നമ്പർ എന്ത് വിലകൊടുത്തും സ്വന്തമാക്കുക എന്നാണ്". അഹമ്മദാബാദിലെ ഷഹാബാഗ് സ്വദേശിയായ ആഷിക് പറയുന്നു.
GJ01WA007 എന്ന നമ്പർ പുതുപുത്തൻ എസ് യുവിക്ക് ലഭിക്കുന്നത് നവംബർ 23 നാണ്. 25,000 രൂപയായിരുന്നു ഈ നമ്പരിന് നൽകേണ്ടിയിരുന്നത്. എന്നാൽ ഇതേ നമ്പർ ആവശ്യപ്പെട്ട് മറ്റൊരാൾ കൂടി വന്നതോടെ ഓൺലൈനിൽ വലിയ ലേലം വിളിയായി. 25 ലക്ഷം രൂപ വരെ ആഷികിന് എതിരായുണ്ടായിരുന്നയാൾ വിളിച്ചു. അർധരാത്രി 12 മണി വരെ നീണ്ട ലേലം വിളിയിൽ 11.53 ന് ആഷിക് 34 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കുകയായിരുന്നു.
