ആറ് ഗർഭിണികൾക്കൊപ്പം വിവാഹവേദിയിൽ; എല്ലാം തന്റെ കുഞ്ഞുങ്ങളെന്ന് നൈജീരിയൻ പ്ലേ ബോയ്
- Published by:Naseeba TC
- news18-malayalam
Last Updated:
പൂര്‍ണ നഗ്നരായ നാലു സ്‌ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന പ്രെറ്റി മൈക്കിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ പ്രമുഖ നടന്‍മാരിലൊരാളായ ഉച്ചെമ്പ വില്യംസിന്റെ വിവാഹചടങ്ങിനെത്തിയ ആറു ഗര്‍ഭിണികള്‍ ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സില്‍വര്‍ നിറത്തിലുള്ള വസ്‌ത്രങ്ങളിഞ്ഞ ഗര്‍ഭിണികള്‍ക്കൊപ്പം പിങ്ക് സ്യൂട്ടണിഞ്ഞ് ചിരിച്ചു നിൽക്കുന്ന ഒരു പുരുഷനേയും കാണാം.
നൈജീരിയന്‍ പ്ലേ ബോയ് എന്നറിയപ്പെടുന്ന പ്രെറ്റി മൈക്കിനൊപ്പം ഗർഭിണികളായ ആറ് സ്ത്രീകളാണ് വിവാഹചടങ്ങിലെത്തിയത്. വില്യംസിന്റെ അടുത്ത സുഹൃത്താണ് പ്രെറ്റി മൈക്ക്. വിവാഹ സ്ഥലത്തേക്ക് കടന്നു വരുന്ന ഗര്‍ഭിണികളെ വിഷ് ചെയ്യുന്ന പ്രെറ്റി മൈക്ക് വയറ്റില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്.
advertisement
ആറു കുഞ്ഞുങ്ങളും തന്റേതാണ് എന്നു പ്രഖ്യാപിക്കുന്ന മൈക്ക് അതോടെ സെലിബ്രിറ്റി വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം കൂടിയായി. പിങ്ക് സ്യൂട്ട് ധരിച്ചാണ് പ്രെറ്റി മൈക്ക് ചടങ്ങിന് എത്തിയത്. ആറു സ്‌ത്രീകളില്‍ നിന്ന് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്ന തന്റെ ജീവിതം മികച്ചതാണെന്നും പ്രെറ്റി മൈക്ക് പറയുന്നു.
You may also like:നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
View this post on Instagram
advertisement
ആഡംബര ജീവിതത്തിന്റെ പേരില്‍ നേരത്തെ തന്നെ പ്രെറ്റി മൈക്ക് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തൂവല്‍ ചിറകുകളും കൊമ്പുള്ള തൊപ്പികളും പല നിറത്തിലുള്ള കുടകളുമായാണ് ഇയാള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറ്. അമേരിക്കയില്‍ നിന്ന് കംപ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ പ്രെറ്റി മൈക്ക് സ്വന്തമായി നൈറ്റ് ക്ലബ് നടത്തുന്നുണ്ട്.
പൂര്‍ണ നഗ്നരായ നാലു സ്‌ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന പ്രെറ്റി മൈക്കിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് പേരെയെങ്കിലും വിവാഹം കഴിക്കണമെന്നതാണ് ജീവിത ലക്ഷ്യമെന്നും പ്രെറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
advertisement
ഒരേ സമയം തന്നെയാണോ ആറു പേരെയും ഗര്‍ഭിണിയാക്കിയത് എന്നാണ് ചിത്രങ്ങള്‍ക്കു കമന്റായി ഒരാള്‍ ചോദിച്ചത്. ചിലര്‍ മൈക്കിനെ ഫലോപ്പിയന്‍ ഫിലാന്ത്രോപിസ്റ്റ് എന്നും ഓവറീസ് ഓവര്‍ ലോഡ് എന്നും കമന്റിൽ ചിലർ പറയുന്നു. എന്നാൽ പ്രെറ്റിക്ക് മാനസിക രോഗത്തിന് ചികില്‍സയാണ് നല്‍കേണ്ടതെന്ന് ചിലര്‍ കമന്റ് ചെയ്‌തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറ് ഗർഭിണികൾക്കൊപ്പം വിവാഹവേദിയിൽ; എല്ലാം തന്റെ കുഞ്ഞുങ്ങളെന്ന് നൈജീരിയൻ പ്ലേ ബോയ്