“T7 ലിക്വിഡ് മീഥേൻ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ട്രാക്ടർ ലോകത്തു തന്നെ ആദ്യമാണ്. ആഗോള കാർഷിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണിത്,” കമ്പനിയുടെ സഹസ്ഥാപകൻ ക്രിസ് മാൻ പറഞ്ഞു. മീഥെയ്‌നെ ഇന്ധനമാക്കി മാറ്റുന്നത് ആഗോള താപനത്തിനെതിരായ പോരാട്ടത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാണകത്തിൽ നിന്നും മീഥേൻ, ഉപയോഗിച്ച് എളുപ്പത്തിൽ ഇന്ധനം ഉത്പാദിപ്പിക്കാം എന്നും കമ്പനി പറയുന്നു. തുടർച്ചയായി ഓടിക്കാൻ കഴിയുന്ന നല്ല പവർ ഉള്ള ട്രാക്ടറുകൾ കർഷകർ ആവശ്യപ്പെടുന്നുണ്ട്. അതിനായി ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകൾ പ്രകൃതിവാതകങ്ങൾ ആണെന്നും കമ്പനി പറഞ്ഞു.
advertisement
Also read-EV | ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി സ്വാപ്പിംഗ്; പോരായ്മകൾ എന്തെല്ലാം?
ട്രാക്ടറിന്റെ പ്രീ-പ്രൊഡക്ഷൻ മോഡൽ ഒരു വർഷത്തേക്ക് പരീക്ഷിച്ചു നോക്കാനാണ് കമ്പനിയുടെ തീരുമാനം. ഇംഗ്ലണ്ടിലെ കോൺവാൾ കൗണ്ടിയിലുള്ള ഒരു ഫാമിൽ ട്രാക്ടർ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഈ ഫാമില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 2500 ടണ്ണില്‍ നിന്നും ഒരൊറ്റ വര്‍ഷം കൊണ്ട് 500 ടണ്ണാക്കി കുറക്കാന്‍ ഈ മീഥെയ്ന്‍ ട്രാക്ടറിനു സാധിച്ചു എന്നും കമ്പനി അവകാശപ്പെട്ടു. ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരു ബയോമീഥേൻ സംഭരണശാലയിൽ വെച്ചായിരുന്നു ഇന്ധന ഉത്പാദനം. 100 പശുക്കളിൽ നിന്നു ശേഖരിച്ച ചാണകത്തിൽ നിന്നുള്ള മീഥെയ്ൻ ഉപയോഗിച്ചാണ് ഇന്ധനം ഉത്പാദിപ്പിച്ചത്.
ട്രാക്ടറിന്റെ ക്രയോജനിക് ടാങ്ക് ഒരു ഡീസൽ ടാങ്കിനു സമാനമായ പവർ നൽകുന്നു, പക്ഷേ മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു എന്നും കമ്പനി അവകാശപ്പെട്ടു. തങ്ങളുടെ മുൻ മോഡലായ ടി6 മീഥേൻ പവർ സിഎൻജി ട്രാക്ടറിനേക്കാൾ നാലിരട്ടി ഇന്ധനക്ഷമതയാണ് ഈ ട്രാക്ടറിനുള്ളത് എന്നും കമ്പനി പറഞ്ഞു.
Also read-Maruti Suzuki | മാരുതി കാറുകള്‍ക്ക് ജനുവരി മുതൽ വില കൂടും
കഴിഞ്ഞ ഡിസംബറിലാണ് ന്യൂ ഹോളണ്ട് എന്ന കമ്പനിയുമായി സഹകരിച്ച് ഈ ട്രാക്ടര്‍ അതരിപ്പിച്ചത്. ന്യൂഹോളണ്ടിന്റെ മാതൃ കമ്പനിയായ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലുമായി സഹകരിച്ചാണ് ബെന്നമൻ ഈ ട്രാക്ടര്‍ നിര്‍മിച്ചത്. കാർഷിക യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ന്യൂ ഹോളണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബയോമീഥെയ്ന്‍ നിര്‍മാണത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് ബെന്നമന്‍. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ എങ്ങനെ മീഥെയ്ന്‍ വാതകം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും കമ്പനി പഠനങ്ങൾ നടത്തുന്നുണ്ട്.