ലോകത്തെ വാഹന വിപണിയിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. 2030 ആകുമ്പോഴേക്ക് ഈ സ്ഥാനം ഇന്ത്യ മെച്ചപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 222 ബില്യൺ ഡോളറാണ് ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം. ഇതിൽ 2023-ഓടെ ഇലക്ട്രിക് വാഹന വിപണിയ്ക്ക് 2 ബില്യൺ ഡോളറും 2025-ഓടെ 7.09 ബില്യൺ ഡോളറും പങ്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇലക്ട്രിക് ഗതാഗതം എല്ലാവരും സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനായി, ഇവി മേഖലയിൽ ഓട്ടോമാറ്റിക് രീതിയിലുള്ള 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം, ഇൻക്യുബേറ്റർ പ്രോഗ്രാമുകൾ, പ്രോട്ടോടൈപ്പിംഗിനും ചെറുകിട നിർമ്മാണത്തിനുമുള്ള പങ്കിടാവുന്ന സൗകര്യങ്ങൾ, സ്റ്റാർട്ട് അപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകൾ വഴിയുള്ള സാമ്പത്തിക പിന്തുണ (സിജിഎസ്എസ്), നികുതി ഇടവേളകൾ, ഉപഭോക്താക്കൾക്കുള്ള സബ്സിഡികൾ തുടങ്ങിയ നിരവധി പരിപാടികൾ സർക്കാർ നടപ്പാക്കി വരികയാണ്. കഴിഞ്ഞ വർഷം ഇവി സ്റ്റാർട്ട് അപ്പുകളിലെ നിക്ഷേപം 255 ശതമാനം വർദ്ധിച്ച് 444 മില്യൺ ഡോളറായി.
2030 ഓടെ 1 ജിഗാ ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് ഇല്ലാതാക്കാനുള്ള ഈ മേഖലയുടെ കഴിവ് പരിഗണിച്ചാണ്, ചില ഗുണങ്ങൾ മനസ്സിൽ കണ്ട്, രണ്ട്, മൂന്ന് ചക്ര വാഹനങ്ങളുടെ ബാറ്ററി സ്വാപ്പിംഗുമായി ബന്ധപ്പെട്ട കരട് നയം 2022 ഏപ്രിലിൽ നീതി ആയോഗ് പുറത്തിറക്കിയത്. ലളിതമായി പറഞ്ഞാൽ, ചാർജ് തീർന്ന ബാറ്ററികൾ കൊടുത്ത് ചാർജുള്ളവ വാങ്ങുന്നതിനെയാണ് ബാറ്ററി സ്വാപ്പിംഗ് എന്ന് പറയുന്നത്. സ്വാപ്പ് ചെയ്യുന്നത്, വാഹനത്തെ ഇന്ധനത്തിൽ നിന്നോ ബാറ്ററിയിൽ നിന്നോ വിച്ഛേദിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾ മിക്കതും ഓടുന്ന ദൂരം ഏതാണ്ട് 100 കിലോമീറ്റർ ആയിരിക്കുകയും പൊതു ചാർജ്ജിംഗ് ഏതാണ്ട് നിലവിലില്ലാതിരിക്കുകയും ചെയ്തിരുന്ന മുൻകാലങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് ഒരു നല്ല ആശയമായിരുന്നിരിക്കാം. എന്നാൽ, ഒരു പ്രശ്നത്തിന് ശാശ്വതമായ പരിഹാരം നൽകുന്നതിന് പകരം, ഗ്രീൻ നിക്ഷേപകർ അവരുടെ ഫണ്ടുകൾ നിക്ഷേപിക്കുന്നതിൽ നിന്ന് തടയുന്ന, വിപണിയെയും സാങ്കേതികവിദ്യയെയും മുന്നോട്ടുപോകാൻ അനുവദിക്കാത്ത കാര്യമായിരിക്കും ഇതെന്ന് പല വിദഗ്ദ്ധരും 2022-ൽ അവകാശപ്പെടുന്നു.
ബാറ്ററി സാങ്കേതികവിദ്യ വളർന്നുവരികയും വളരെ വേഗത്തിൽ മാറുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയുടെ എസ് കർവിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഒരു പ്രത്യേക സങ്കേതം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുന്നത് നവീനതയെ തടയും. ഏകീകൃതമായ പൊതു ബാറ്ററി സ്വാപ്പ് ചെയ്യുന്നത്, ലോകം വളരെ വേഗം മുന്നോട്ട് പോകുമ്പോൾ വ്യവസായമേഖല പഴയ സാങ്കേതികവിദ്യയിൽ കുടുങ്ങിക്കിടക്കാൻ കാരണമാകും.
സെല്ലുലാർ ഫോണിൻ്റെയും അതിൻ്റെ ബാറ്ററിയുടെയും വളർച്ച ഇക്കാര്യത്തിൽ നല്ല പാഠങ്ങൾ പകർന്നു തരുന്നു: സ്മാർട്ട് ഫോണുകൾ നിലവിൽ വന്നപ്പോൾ, ബാറ്ററി ശേഷി വിവിധ ആപ്ലിക്കേഷനുകളെ പിന്തുണയ്‌ക്കേണ്ട പ്രധാന ഘടകമായി മാറി. തുടക്കത്തിൽ, കൂടുതൽ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ദിവസം മുഴുവൻ ചാർജ് നൽകാൻ ബാറ്ററികൾക്ക് കഴിഞ്ഞിരുന്നില്ല. അധിക പവർ ബാങ്കുകളോ തിരക്കേറിയ പൊതുസ്ഥലങ്ങളിലെ ചാർജിംഗ് പോയിൻ്റുകളോ ഉപയോഗിച്ചായിരുന്നു ഇത് നിർവ്വഹിച്ചിരുന്നത്. എന്നാൽ, കുറച്ചു കാലം കഴിഞ്ഞപ്പോൾ, ബാറ്ററി സാങ്കേതിക വിദ്യയിലെ വികാസവും സെൽഫോൺ പവർ ഉപഭോഗം പരമാവധി കുറയ്ക്കാൻ കഴിഞ്ഞതും കാരണം പവർ ബാങ്കുകൾ ഉപയോഗിക്കപ്പെടാതെയായി. സെൽ ഫോൺ ബാറ്ററികൾ ഏകീകരിച്ചിരുന്നെങ്കിൽ ഈ മാറ്റം സാധ്യമാകുമായിരുന്നില്ല.
Also Read- ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം; പരീക്ഷണ പറക്കൽ വിജയിച്ച് ആലീസ്
സ്വാപ്പിംഗ് ചെയ്യുമ്പോൾ, ബാറ്ററികളുടെ ഉടമസ്ഥത സങ്കീർണ്ണമാകുകയും വാഹനങ്ങളിലുടനീളം ഏകീകരണം ആവശ്യമായതിനാൽ ഇത് ഒപ്റ്റിമൈസേഷനെ ബാധിക്കുകയും ഇത് നവീകരണം തടയുകയും ഓരോ വാഹനത്തിനും ആവശ്യമായ ബാറ്ററികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നതു പോലുള്ള നിരവധി ദോഷങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ, സർക്കാരിൻ്റെ തന്നെ ആത്മനിർഭർ ഭാരത് മിഷന് എതിരാണ് ബാറ്ററി സ്വാപ്പിംഗ്.
ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം
ഇവി സ്വാപ്പിംഗിന് ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന്, സ്വാർത്ഥ താൽപ്പര്യക്കാരായ, നിരവധി കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇവയിൽ മിക്ക സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് അനുകൂലമായിരിക്കില്ല, ചിലത് ആണെങ്കിൽ തന്നെ, ആഭ്യന്തര വ്യവസായമേഖലയ്ക്ക് ഇത് ദോഷം ചെയ്യും. ഇത് വീണ്ടും സർക്കാരിൻ്റെ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് എതിരാകും.
ഇതിനു പുറമേ, ഏത് സാങ്കേതികവിദ്യയോ പരിഹാരമോ ആണ് തങ്ങൾ ഉപയോഗിക്കേണ്ടതെന്നും ഉപയോഗിക്കാതിരിക്കേണ്ടതെന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആത്യന്തികമായി ഉപഭോക്താവിന് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ബാറ്ററി സാങ്കേതികവിദ്യയിലും ബാധകമാണ്. വ്യവസായം എങ്ങനെയാണ് ഓരോ ദിവസവും കരുത്തോടെ മുന്നോട്ടുപോകുന്നത് എന്ന കാര്യം കണക്കിലെടുക്കുമ്പോൾ, ഒരു പ്രത്യേക സാങ്കേതികവിദ്യ നിർബ്ബന്ധമാക്കുന്നത് ദീർഘകാലത്തിൽ ഗുണം ചെയ്യില്ല.
വാഹന നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്ന രീതിയിൽ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും നിർമ്മിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുകയാണെങ്കിൽ, ഒരു കമ്പനിയുടെ വാഹനത്തിലെ ബാറ്ററി മറ്റു വാഹനത്തിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഒരു നിർമ്മാതാവിൻ്റെ ഉൽപ്പന്നം ഉപയോഗിക്കുമ്പോഴുള്ള അനുഭവവും അതിൻ്റെ പ്രകടനവും മറ്റൊരു നിർമ്മാതാവിൻ്റേതിൽ നിന്ന വേർതിരിച്ചറിയുന്നത് ഇത് ബുദ്ധിമുട്ടാക്കും. തങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്കും നിഷേധിക്കപ്പെടും.
മാത്രവുമല്ല, ബാറ്ററി നിർമ്മാണം വാഹന ബിസിനസിൽ നിന്ന് വേർപെടുത്തിയാൽ, അത് കുത്തകവത്കരണത്തിലേക്ക് നയിക്കും. പൂർണ്ണമായും കുത്തകാവകാശമില്ലാത്ത കമ്പനിയോ ബാറ്ററി നിർമ്മാതാക്കളും വാഹന കമ്പനികളും തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ബന്ധമോ പോലും, ഇവരോടൊപ്പം ചേരാൻ നിർബ്ബന്ധിക്കും വിധം മറ്റ് വാഹന നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കും.
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുടെ ഏകീകരണം ഏതാനും കമ്പനികളുടെ കുത്തക സൃഷ്ടിക്കുകയും സ്വന്തം മാനദണ്ഡങ്ങൾ നിർണ്ണയിക്കാനും അവ ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങളിൽ മറ്റു ബാറ്ററികൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കാനും അവരെ പ്രാപ്തരാക്കുകയും ചെയ്യും. അത്തരം സമീപനം തന്നെ നവീകരണം തടയുകയും ഒരു പ്രത്യേക കമ്പനിയിലേക്കോ ഗ്രൂപ്പിലേക്കോ വ്യവസായ മേഖലയിലെ ലാഭം മുഴുവൻ ഒഴുക്കുകയും ചെയ്യും. ഈ കമ്പനികൾ വിദേശത്തു നിന്നുള്ളവയാണെങ്കിൽ, നമ്മൾ ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയിൽ ആശ്രിതരാവുകയും നമ്മുടെ വ്യവസായങ്ങളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും.
Also Read- Hero Xtreme 160R Stealth | ഹീറോ എക്‌സ്ട്രീം 160R സ്റ്റെൽത്ത് 2.0 പതിപ്പ് വിപണിയിൽ; വില 1.30 ലക്ഷം
വാഹന കമ്പനികൾ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ പരസ്പരം കൈമാറാതിരിക്കുകയും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുടെ നല്ലൊരു ഭാഗം ഉപയോഗിക്കാതെ വെറുതേ കിടക്കുകയും ചെയ്യും. അത് അന്തരീക്ഷത്തെ ബാധിക്കുക മാത്രമല്ല ചെലവ് കൂട്ടുകയും ചെയ്യും.
വളരെ പ്രധാനവും കാലഘട്ടത്തിൻ്റെ ആവശ്യവുമായതിനാൽ സുരക്ഷയ്ക്കായിരിക്കണം മുൻഗണന. സുരക്ഷയ്ക്കും ഉപഭോക്താക്കളുടെ സൗകര്യത്തിനുമായി, ബാറ്ററി പാക്കുകളുടെ ശരിയായ പ്രവർത്തനവും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഒഇഎമ്മുകൾക്ക് മൂന്നാം കക്ഷി സപ്ലയർമാരുമായി പങ്കിടാനാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto news, Electric vehicles