കാറിന്റെ അമിത വേഗത, തെറ്റായ ഓവർടേക്കിംഗ്, അഹമ്മദാബാദ്- മുംബൈ ഹൈവേയിലെ റോഡടയാളങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറിന് ക്ഷീണം തോന്നിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന വാദങ്ങളെയും അന്വേഷണ റിപ്പോർട്ട് തള്ളുന്നു.
Related News- Cyrus Mistry Death: ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ; സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് സൈറസ് മിസ്ത്രിയുടെ ജീവനെടുത്തു
“അമിതവേഗം, ഇടതുവശത്തുകൂടിയുള്ള ഓവർ ടേക്കിങ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഏഴ് എയർബാഗുകളിൽ രണ്ടെണ്ണം വിന്യസിക്കാത്തത് എന്നിവയെല്ലാമാണ് അപകടത്തിന് കാരണമായത്”- ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടസമയത്തെ ആഘാതത്തിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായിരുന്നു, അതേസമയം ഹൈവേയുടെ ഈ ഭാഗത്ത് വേഗത പരിധി 40 കിലോമീറ്റർ മാത്രമായിരുന്നു.
advertisement
അപകടം നടന്ന സ്ഥലത്തെ റോഡ് റീ-അലൈൻമെന്റ് ചെയ്യാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സിവിൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇവ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നിർദേശങ്ങളുണ്ട്.
“ പ്രതിദിനം 1.6 ലക്ഷം പാസഞ്ചർ കാർ യൂണിറ്റുകൾ (പിസിയു) റോഡിലൂടെ പോകുന്നു. അതിനാൽ വീതി കൂട്ടാനുള്ള സാധ്യത കുറവാണ്, വലിയ മാറ്റങ്ങൾ നടത്താൻ പരിമിതികളുണ്ട്. വാഹനത്തിരക്ക് കൂടുതലായതിനാൽ ഒറ്റവരി അടച്ചാലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കും ഉണ്ടാകും. ഈ പാതയിലെ ഗതാഗത വളർച്ച കണക്കിലെടുത്ത്, ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായി ഞങ്ങൾ വഡോദരയ്ക്കും മുംബൈയ്ക്കും ഇടയിൽ ഗ്രീൻഫീൽഡ് സ്ട്രെച്ച് നിർമ്മിക്കുകയാണ്. അത് പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, ഈ ഭാഗത്ത് ട്രാഫിക് കുറയും. ”- കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു.
Related News- 'പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം, ധരിച്ചില്ലെങ്കിൽ പിഴ ചുമത്തും': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
“അന്വേഷണത്തിൽ, അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഈ ഭാഗത്ത് സംസ്ഥാനം ഹൈവേ പട്രോളിംഗ് പാർട്ടികളെ വിന്യസിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുമായി അടുത്തിടെ നടത്തിയ യോഗത്തിൽ, ഹൈവേ പട്രോളിംഗും എൻഫോഴ്‌സ്‌മെന്റും ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു.
എയർബാഗുകളെ സംബന്ധിച്ചിടത്തോളം, ഡ്രൈവറുടെ വശത്ത് മുൻഭാഗം, കാൽമുട്ട്, കർട്ടൻ എയർബാഗുകൾ പ്രവർത്തനക്ഷമമായെങ്കിലും ഇടതുവശത്തുള്ള മുൻ കർട്ടനും പിൻ കർട്ടൻ യൂണിറ്റിലും അവ പ്രവർത്തനക്ഷമമായില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.