Cyrus Mistry Death: ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ; സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് സൈറസ് മിസ്ത്രിയുടെ ജീവനെടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
Cyrus Mistry Accident: ചരോട്ടി ചെക്ക്‌പോസ്റ്റ് കടന്ന് 9 മിനിറ്റിനുള്ളിൽ 20 കിലോമീറ്റർ പിന്നിട്ട മെഴ്സിഡസ് ബെൻസ് കാർ അതിവേഗത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി
ഞായറാഴ്ച കാറപകടത്തിൽ കൊല്ലപ്പെട്ട ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിൽ നിന്ന് 120 കിലോമീറ്റർ അകലെ പാൽഘർ ജില്ലയിലെ ചരോട്ടി ചെക്ക്‌പോസ്റ്റ് കടന്ന് 9 മിനിറ്റിനുള്ളിൽ 20 കിലോമീറ്റർ പിന്നിട്ട മെഴ്സിഡസ് ബെൻസ് കാർ അതിവേഗത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കാർ സൂര്യ നദിയിലെ പാലത്തിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിലിരുന്ന സൈറസ് മിസ്ത്രിയും (54) ജഹാംഗീർ പണ്ടോളെയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടത്തിൽപ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റ് അനഹിത പണ്ടോളെയാണ് (55) കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഇവർക്കും ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു.
advertisement
“പ്രാഥമിക അന്വേഷണമനുസരിച്ച്, അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടത്തിന് കാരണമായത്. മരിച്ച രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല," ഞായറാഴ്ച രാത്രി ഉദ്യോഗസ്ഥൻ പറഞ്ഞു.ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ, പൽഘർ പോലീസ് കാർ ചെക്ക്പോസ്റ്റ് കടന്ന് 2.21 ഓടെ അപകടത്തിൽ പെട്ടതായി കണ്ടെത്തി. ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടം," അദ്ദേഹം പറഞ്ഞു.
മെഴ്‌സിഡസ് കാർ 20 കിലോമീറ്റർ ദൂരം (ചീക്ക് പോസ്റ്റിൽ നിന്ന്) വെറും 9 മിനിറ്റിനുള്ളിൽ പിന്നിട്ടതായി ഇത് കാണിക്കുന്നു, അതായത് മണിക്കൂറിൽ ഏകദേശം 140 കിലോമീറ്റർ വേഗത്തിലായിരുന്നു ഉച്ചയ്ക്ക് 2.30 ന് സൂര്യ നദിയിലെ പാലത്തിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മിസ്ത്രിയും ജഹാംഗീർ പണ്ടോളെയുമാണ് പിൻസീറ്റിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന അനാഹിതയ്‌ക്കൊപ്പം ഭർത്താവ് ഡാരിയസ് മുൻസീറ്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു സ്ത്രീയാണ് കാർ ഓടിച്ചിരുന്നതെന്നും ഇടതുവശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.
advertisement
Also Read- സൈറസ് മിസ്ത്രിയുടെ അപകടമരണം: കാറോടിച്ചിരുന്നത് മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റെന്ന് പൊലീസ്
10 മിനിറ്റിനുള്ളിൽ സഹായം എത്തിയെന്നും പരിക്കേറ്റ രണ്ട് പേരെ കാറിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ, മറ്റു രണ്ടുപേരും മരിച്ച നിലയിൽ ആയിരുന്നു.
“സൈറസ് മിസ്ത്രി ഉൾപ്പെടെ രണ്ടുപേരെ മരിച്ച നിലയിൽ ഇവിടെ കൊണ്ടുവന്നു. സൈറസിന് തലയ്ക്ക് പരിക്കേറ്റു, ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. പ്രാരംഭ ഘട്ടത്തിൽ ഇത് അപകട മരണമാണെന്നാണ് തോന്നുന്നത്. പോലീസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ," കാസ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ശുഭഹാം സിംഗ് പറഞ്ഞു.
advertisement
മിസ്ത്രിയുടെയും ജഹാംഗീർ പണ്ടോളെയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ അനാഹിത പണ്ടോളെയ്ക്കും ഭർത്താവ് ഡാരിയസ് പണ്ടോളെയ്ക്കു (60) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി റോഡ് മാർഗം മുംബൈ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2022 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Cyrus Mistry Death: ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റർ; സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് സൈറസ് മിസ്ത്രിയുടെ ജീവനെടുത്തു