TRENDING:

Kia Carens മുതൽ Audi Q7 Facelift വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തുന്ന അഞ്ച് കാറുകൾ

Last Updated:

വാഹന പ്രേമികൾ ദീർഘകാലമായി കാത്തിരിക്കുന്ന ടൊയോട്ട ഹിലക്സ് ഈ ജനുവരിയിൽ നിരത്തിലേക്കിറങ്ങും. വാണിജ്യ മേഖലയിൽ ഏറെ പ്രചാരമുള്ള വിഭാഗത്തിൽപെടുന്ന വാഹനമാണ് ടൊയോട്ട ഹിലക്‌സ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ വാഹന പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. 2022ൽ നിരവധി പുതുപുത്തൻ കാറുകളാണ് (Cars) ഇന്ത്യൻ വിപണിയിലെത്താൻ (Indian Vehicle Market) ഒരുങ്ങുന്നത്. ഈ വർഷം നിരത്തിലേക്കിറങ്ങാൻ ഒരുങ്ങുന്ന പ്രധാനപ്പെട്ട അഞ്ച് കാറുകൾ പരിചയപ്പെടാം.
advertisement

കിയ കാരൻസ് (Kia Carens)

ഇന്ത്യൻ വാഹന വിപണിയിൽ ലഭിച്ച വൻ സ്വീകാര്യതയുടെ തുടർച്ചയായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ 2022ലെ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ കാരന്‍സ് എംപിവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോകത്ത് ഇന്ത്യയിലാണ് കാരന്‍സ് എംപിവി ആദ്യം ലഭ്യമാവുക. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച്​ വേരിയന്റുകളിലായിരിക്കും കാരന്‍സ് എംപിവി പുറത്തിറങ്ങുക. ജനുവരി 14 മുതൽ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിക്കും.

സ്കോഡ കൊഡിയാക് (Skoda Kodiaq)

സ്കോഡ കൊഡിയാക് പുതിയ അവതാരത്തിൽ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്ത്യൻ വിപണിയിൽ സ്‌കോഡ കൊഡിയാകിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. വിപണിയിലെ എതിരാളികളെ നേരിടാൻ പുതിയ ഫീച്ചറുകളും സ്കോഡ പുതിയ കാറിൽ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 10ന് സ്‌കോഡ കൊഡിയാകിന്റെ ഗംഭീരമായ തിരിച്ചുവരവിന് ഇന്ത്യൻ വിപണി സാക്ഷ്യം വഹിക്കും. കാറിന്‍റെ അനൗദ്യോഗിക ബുക്കിംഗ് രാജ്യത്തെ തിരഞ്ഞെടുത്ത സ്‌കോഡ ഡീലർമാര്‍ സ്വീകരിച്ചു തുടങ്ങിയെന്നും കാറിന്‍റെ ഡെലിവറി ജനുവരിയിൽത്തന്നെ കമ്പനി ആരംഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

advertisement

ടൊയോട്ട ഹിലക്സ് (Toyota Hilux)

വാഹന പ്രേമികൾ ദീർഘകാലമായി കാത്തിരിക്കുന്ന ടൊയോട്ട ഹിലക്സ് ഈ ജനുവരിയിൽ നിരത്തിലേക്കിറങ്ങും. വാണിജ്യ മേഖലയിൽ ഏറെ പ്രചാരമുള്ള വിഭാഗത്തിൽപെടുന്ന വാഹനമാണ് ടൊയോട്ട ഹിലക്‌സ്. പിക്കപ്പ് ട്രക്ക് മോഡലായ ഹിലക്‌സിന്റെ ചിത്രങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

Also Read- BlackBerry: ബ്ലാക്ക്ബെറി ഫോൺ ഉപയോഗിക്കുന്നവരാണോ? പുതിയ ഫോൺ വാങ്ങാൻ സമയമായി; കാരണം അറിയാം

ഓഡി ക്യു7 ഫെയ്‌സ്‌ലിഫ്റ്റ് (Audi Q7 Facelift)

advertisement

ഇന്ത്യൻ വാഹന വിപണിയിലേക്ക് ഈ വർഷം ജർമ്മനിയിൽ നിന്നുള്ള ആദ്യത്തെ ലോഞ്ച് ആയിരിക്കും 2022 ഔഡി ക്യു 7ന്റേത്. പ്രീമിയം എസ്‌യുവികളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഓഡി ക്യു 7ന്റെ നിർമാണം 2020ൽ നിർത്തലാക്കിയിരുന്നു. BS6 എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെയാണ് ഓഡി ക്യു 7 2020 വിപണിയിൽ നിന്നും ഇല്ലാതായത്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഔഡി ക്യു 7 2022ൽ നിരത്തുകളിലേക്ക് എത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഇതിനകം തന്നെ ഔഡി ക്യു 7 2022 എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

advertisement

Hyundai Motor 2021ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 2.5 ലക്ഷം എസ്‌യുവികൾ; വിൽപ്പനയിൽ മുൻപന്തിയിൽ Creta

വോൾവോ XC40 റീചാർജ് (Volvo XC40 Recharge)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോള്‍വോയുടെ XC40 പ്രീമിയം വാഹനങ്ങൾ ഇതിനകം തന്നെ വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ്. വോൾവോയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് വാഹനമായ XC40നെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി ആഗോളവിപണയില്‍ അവതരിപ്പിച്ചത്. സീറോ എമിഷൻ ലക്ഷ്യങ്ങളുമായാണ് വോൾവോ XC40 റീചാർജ് ഇന്ത്യൻ നിരത്തുകളിലേക്കെത്തുന്നത്. വാഹനത്തിന്‍റെ നിര്‍മ്മാണം ബെല്‍ജിയത്തിലെ ഗെന്റ് പ്ലാന്റിലാണ്. 78kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിന്റെ ലോഞ്ചിങിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ജനുവരിയിൽ കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Kia Carens മുതൽ Audi Q7 Facelift വരെ; 2022 ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തുന്ന അഞ്ച് കാറുകൾ
Open in App
Home
Video
Impact Shorts
Web Stories