• HOME
  • »
  • NEWS
  • »
  • money
  • »
  • Hyundai Motor 2021ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 2.5 ലക്ഷം എസ്‌യുവികൾ; വിൽപ്പനയിൽ മുൻപന്തിയിൽ Creta

Hyundai Motor 2021ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 2.5 ലക്ഷം എസ്‌യുവികൾ; വിൽപ്പനയിൽ മുൻപന്തിയിൽ Creta

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ സ്റ്റാര്‍ പെര്‍ഫോമറായ ക്രെറ്റ (creta) 1,25,437 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.

  • Share this:
    2021ല്‍ 2,52,568 എസ്‌യുവികള്‍ (SUV) ഇന്ത്യയില്‍ (India) വിറ്റഴിച്ചതായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് (Hyundai) അറിയിച്ചു. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ സ്റ്റാര്‍ പെര്‍ഫോമറായ ക്രെറ്റ (creta) 1,25,437 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 2020 മാര്‍ച്ചില്‍ പുതിയ ക്രെറ്റ പുറത്തിറക്കിയതു മുതല്‍ ഹ്യുണ്ടായ് 2,15,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഹ്യുണ്ടായ് വിറ്റഴിച്ചത് 834 ലക്ഷം എസ്‌യുവികളാണ്. അഞ്ച് വര്‍ഷ കാലയളവില്‍ കമ്പനി 135 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

    ''ഉപഭോക്താക്കള്‍ക്ക് ഏറ്റവും എക്‌സ്‌ക്ലൂസീവ് ആയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും പരിശ്രമവും കാരണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹ്യുണ്ടായി ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി ബ്രാൻഡായി മാറിയിരിക്കുന്നു. അല്‍കാസര്‍ കൂടി വന്നതോടെ ഹ്യൂണ്ടായ്ക്ക് ഇപ്പോള്‍ അഞ്ച് സ്റ്റെല്ലാര്‍ ബ്രാന്‍ഡുകളുണ്ട്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ക്രെറ്റയും വെന്യുവും പുതിയ ഉപഭോക്താക്കളെ ഇപ്പോഴും ആകർഷിക്കുന്നു", ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ്) തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

    ഹ്യുണ്ടായിയുടെ എസ്‌യുവി വിൽപ്പനയിൽ വെന്യുവിനും പ്രധാന പങ്കുണ്ട്. 2019 മെയില്‍ അവതരിപ്പിച്ചത് മുതല്‍ 2.60 ലക്ഷം വെന്യു യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021ല്‍ മാത്രം ഹ്യുണ്ടായ് വെന്യു 1.08 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി.

    2019 മെയ് 21നാണ് സബ്കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്ക് വെന്യുവിനെ അവതരിപ്പിച്ചത്. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‌യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 33 സുരക്ഷാ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെന്യു ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് (ഓപ്ഷണല്‍) എന്നീ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

    Also Read- BlackBerry: ബ്ലാക്ക്ബെറി ഫോൺ ഉപയോഗിക്കുന്നവരാണോ? പുതിയ ഫോൺ വാങ്ങാൻ സമയമായി; കാരണം അറിയാം

    1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസല്‍ എന്‍ജിന്റെ ശേഷി 1.5 ലിറ്ററായി ഉയര്‍ത്തി. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മാരുതി ബ്രെസ്സ, മഹീന്ദ്ര എക്സ്‌യുവി 300, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്റെ മുഖ്യ എതിരാളികള്‍. 2020ലെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വെന്യുവിന് ലഭിച്ചിരുന്നു.

    ഹ്യുണ്ടായിയുടെ സ്റ്റെല്ലാര്‍ എസ്‌യുവി ലൈനപ്പിലേക്ക് ഏറ്റവും പുതിയതായി പ്രവേശിച്ച ഹ്യുണ്ടായ് അല്‍കാസറും ഉപഭോക്താക്കൾക്കിടയിൽ വമ്പിച്ച സ്വീകാര്യത നേടി. 2021 ജൂണില്‍ വിപണിയിലെത്തിയതിന് ശേഷം 17,700 യൂണിറ്റുകളുടെ വില്‍പ്പനയാണ് അല്‍കാസര്‍ രേഖപ്പെടുത്തിയത്.
    Published by:Rajesh V
    First published: