പട്ടിക പ്രകാരം, ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം ബിഎംഡബ്ല്യു (BMW) സ്വന്തമാക്കി. ആകെ 29 രാജ്യങ്ങളിലാണ് ഓൺലൈൻ സെർച്ചിൽ ബിഎംഡബ്ള്യൂ മുൻപന്തിയിലെത്തിയത്. അതേസമയം, മെഴ്‌സിഡസ് ബെന്‍സ് ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ടൊയോട്ട ആകെ തിരയലുകളുടെ 31 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് 2020ല്‍ സ്‌കോര്‍ ചെയ്തതിനേക്കാള്‍ കുറവാണ് ഇത്. 34.8 ശതമാനമായിരുന്നു 2020ൽ ടൊയോട്ട സ്‌കോർ ചെയ്തത്.
Also Read-Kia Carens ഇന്ത്യയില്‍ പ്രീ-ബുക്കിങ് ആരംഭിച്ചു; 2022 ഫെബ്രുവരിയില്‍ വിപണിയിലെത്തിയേക്കും
advertisement
കിയ, ടെസ്‌ല തുടങ്ങിയ പുതിയതും വിപണിയില്‍ ഉയര്‍ന്നുവരുന്നതുമായ ബ്രാന്‍ഡുകളാണ് ഈ ഇടിവിനു കാരണം. കൂടാതെ 2021ല്‍ ഇലക്ട്രിക് കാറുകള്‍ നേടിയ ജനപ്രീതിയും റാങ്കിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ ജനപ്രീതിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്, ഓസ്ട്രിയ, ഐസ്ലന്‍ഡ്, മഡഗാസ്‌കര്‍, ചൈന, മക്കാവോ തുടങ്ങിയ രാജ്യങ്ങളിൽ ടെസ്ല മുന്‍നിരയിൽ ഇടം പിടിച്ചിട്ടുണ്ട്.
Also Read-Nissan | നിസാൻ മാഗ്‌നൈറ്റ്, കിക്ക്‌സ് എന്നിവയുടെ വിലയിൽ ഈ മാസം മുതൽ 25,000 രൂപ വരെ വർദ്ധനവ്
2020ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ഓഡി 2021ല്‍ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഹ്യുണ്ടായിയും സമാന പാത പിന്തുടര്‍ന്നു. നിസ്സാന്‍, ഫോര്‍ഡ്, പ്യൂഗോട്ട് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ജനപ്രീതി കുറയുകയും ചെയ്തു.
അതേസമയം, 2018 ന് ശേഷം ആദ്യമായി ചില രാജ്യങ്ങളില്‍ റോള്‍സ് റോയ്സും മസ്ദയും ഒന്നാം സ്ഥാനത്തെത്തി. ടൊയോട്ട ഒന്നാം സ്ഥാനത്ത് തുടരുന്നതിനുള്ള പ്രധാന കാരണം നിര്‍ത്തലാക്കപ്പെട്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ വീണ്ടും അവതരിപ്പിച്ചതാണ്. ഈ ഭാഗങ്ങള്‍ വീണ്ടും അവതരിപ്പിച്ചതോടെ ടൊയോട്ട കാര്‍ ഉടമകള്‍ക്ക് തങ്ങളുടെ പഴയ കാറുകള്‍ക്ക് പുതിയ രൂപം നല്‍കാന്‍ കഴിഞ്ഞു. കൂടാതെ, 2021ല്‍ ടൊയോട്ട രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കി. ഒപ്പം ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ കൊറോള എസ്‌യുവി, പുതുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ എന്നിവ ടൊയോട്ട പുതുതായി അവതരിപ്പിച്ച വാഹനങ്ങളാണ്.
