• HOME
 • »
 • NEWS
 • »
 • money
 • »
 • Kia Carens ഇന്ത്യയില്‍ പ്രീ-ബുക്കിങ് ആരംഭിച്ചു; 2022 ഫെബ്രുവരിയില്‍ വിപണിയിലെത്തിയേക്കും

Kia Carens ഇന്ത്യയില്‍ പ്രീ-ബുക്കിങ് ആരംഭിച്ചു; 2022 ഫെബ്രുവരിയില്‍ വിപണിയിലെത്തിയേക്കും

25,000 രൂപയാണ് ബുക്കിങ് തുക. ഇന്ത്യന്‍ വിപണിക്ക് പുറമെ 90 രാജ്യങ്ങളിലേക്ക് കിയ കാരന്‍സ് കയറ്റുമതി ചെയ്യുന്നുണ്ട്.

 • Share this:
  ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ (Kia) തങ്ങളുടെ കാരന്‍സ് എംപിവിയുടെ (Carens MPV) പ്രീ-ബുക്കിങ് (Pre-booking) ഇന്ന് മുതല്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയും കിയ ഇന്ത്യയുടെ (Kia India) ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബുക്കിങ് നടത്താം. 25,000 രൂപയാണ് ബുക്കിങ് തുക. ഇന്ത്യന്‍ വിപണിക്ക് പുറമെ 90 രാജ്യങ്ങളിലേക്ക് കിയ കാരന്‍സ് കയറ്റുമതി ചെയ്യുന്നുണ്ട്.

  2021 ഡിസംബര്‍ 16നാണ് കിയ കാരന്‍സ് ആഗോള തലത്തില്‍ അനാവരണം ചെയ്തത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ കാരന്‍സ് വാങ്ങാം. കവറുകളോടുകൂടിയ 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഇന്‍ഡിഗോ ആക്സന്റുകളുള്ള ടു-ടോണ്‍ ബ്ലാക്ക്-ബീജ് ഇന്റീരിയറുകള്‍, സെമി-ലെതറെറ്റ് സീറ്റുകള്‍, രണ്ടാം നിര സീറ്റിലെ വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, 7.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സവിഷേതകളാണ് പ്രീമിയം വേരിയന്റിലുള്ളത്.

  ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കറുകളോടുകൂടിയ സൗണ്ട് സിസ്റ്റം, റിയര്‍ വ്യൂ ക്യാമറ, ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്നലുകളുള്ള റിയര്‍ വ്യൂ മിറര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ എന്നീ സവിശേഷതകള്‍ പ്രസ്റ്റീജ് വേരിയന്റില്‍ ലഭ്യമാകും. 16 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, റിയര്‍ വാഷര്‍, വൈപ്പര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് പ്രസ്റ്റീജ് പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  Also Read- EV Charging Stations | ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷൻ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകൾ

  എല്‍ഇഡി ഹെഡ്‌ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒടിഎ അപ്ഡേറ്റുകള്‍, 64-കളര്‍ ആംബിയന്റ് കാബിന്‍ ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്‌മെന്റ്, ഫുള്‍ ലെതറെറ്റ് സീറ്റുകള്‍, സീറ്റ് ബാക്ക് ടേബിളുകള്‍ തുടങ്ങിയവ ലക്ഷ്വറി വേരിയന്റില്‍ ലഭ്യമാകും.

  ലക്ഷ്വറി പ്ലസില്‍ 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, കൂള്‍ഡ് വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റാന്‍ഡേര്‍ഡ് സൈസ് സണ്‍റൂഫ് എന്നീ സവിശേഷതകളും ഉണ്ട്.

  Simple One Electric Scooter | ഇന്ത്യയിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി 2022 ജൂൺ മുതൽ ആരംഭിക്കും

  കിയ കാരെന്‍സ് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിനുകളില്‍ 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലിറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് യൂണിറ്റ് 140 എച്ച്പി പവറും 242 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 115 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് എല്ലാ എഞ്ചിനൊപ്പവും ലഭ്യമാണ്. കിയ കാരന്‍സ് അടുത്ത മാസം വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
  Published by:Jayashankar Av
  First published: