കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. പിഴ നോട്ടീസ് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.
Also Read- കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ കിടന്ന കാർ തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാൻ നോട്ടീസ്
നേരത്തെ, മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പിഴചുമത്തുന്നതും ഫ്യൂസ് ഊരുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തോട്ടിയും മറ്റുമായി പോകുന്ന കെഎസ്ഇബി വാഹനങ്ങള്‍ക്ക് എംവിഡി ക്യാമറയില്‍ പിടിച്ച് പിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെഎസ്ഇബി. ഫ്യൂസ് ഊരുന്നതും ചര്‍ച്ചയായിരുന്നു.
advertisement
Also Read- കാർ മാത്രമുള്ളയാൾക്ക് ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് നോട്ടീസ്; AI ക്യാമറയിൽ വീണ്ടും പിഴവ്
വയനാട്ടിൽ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് ആർടിഒ പിഴയിട്ടതായിരുന്നു കെഎസ്ഇബി-എംവിഡി പോരിന് ആരംഭം കുറിച്ചത്. പിന്നാലെ വൈദ്യുതി ബിൽ കുടിശ്ശികയുള്ള എംവിഡി ഓഫീസുകൾ തേടുകയാണ് കെഎസ്ഇബി. കൽപ്പറ്റയിലെ ആർടി ഓഫീസിലെ ഫ്യൂസൂരിയതിന് പിന്നാലെ കാസർകോട് കറന്തക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കുളള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.