കാർ മാത്രമുള്ളയാൾക്ക് ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് നോട്ടീസ്; AI ക്യാമറയിൽ വീണ്ടും പിഴവ്
- Published by:Naseeba TC
- news18-malayalam
Last Updated:
മഞ്ചേരിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റില്ലെന്നാണ് ഹിഷാമിന് ലഭിച്ച സന്ദേശം
കോഴിക്കോട്: AI ക്യാമറ നോട്ടീസിൽ വീണ്ടും പിഴവ്. കോഴിക്കോട് പേരാമ്പ്രയിൽ സ്ഥാപനം നടത്തുന്ന പാനൂർ സ്വദേശിക്കാണ് തെറ്റായി നോട്ടീസ് (മൊബൈൽ മെസേജ് ) എത്തിയത്. കാർ മാത്രമുള്ള ഹിഷാമിന് ബൈക്കിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിനുള്ള പിഴ സംബന്ധിച്ച സന്ദേശമാണ് ലഭിച്ചത്.
ഹിഷാമിന് ഒരു ഇന്നോവ കാറാണുള്ളത്. മഞ്ചേരിയിൽ KL 58 A 3040 എന്ന നമ്പരിലുള്ള ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റില്ലെന്നാണ് ഹിഷാമിന് ലഭിച്ച സന്ദേശം. നിയമലംഘനത്തിന് 500 രൂപ പിഴയടക്കാനാണ് മൊബൈലിൽ അറിയിപ്പ് കിട്ടിയത്. ജൂൺ 24 നാണ് ബൈക്ക് ഓടിച്ചതായി കാണിക്കുന്നത്.
എന്നാൽ ഈ ദിവസം ഹിഷാം പേരാമ്പ്രയിൽ തന്നെയുണ്ടായിരുന്നു. ഇദ്ദേഹത്തിന് ബൈക്കുമില്ല. അതേസമയം അറിയിപ്പിലെ ബൈക്കിന്റെ ഫോട്ടോയിൽ KL 18 AB 3040 എന്ന നമ്പറാണ് കാണുന്നത്. നോട്ടീസ് അയക്കുമ്പോൾ കൃത്യത പാലിച്ചില്ലെങ്കിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് പ്രയാസമാണെന്നാണ് ഹിഷാം പറയുന്നത്.
advertisement
പരാതിയുമായി തലശ്ശേരി ആർ ടി.ഒ ഓഫീസുമായി ബന്ധപ്പെട്ടവരെ ഹിഷാം കണ്ടെങ്കിലും ഇതു സംബന്ധിച്ച് കത്തയക്കാനാണ് മറുപടി കിട്ടിയത്. ഓഫീസിൽ നിന്ന് നോട്ടീസയക്കുമ്പോഴുള്ള പിഴവാണെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
July 02, 2023 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർ മാത്രമുള്ളയാൾക്ക് ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് നോട്ടീസ്; AI ക്യാമറയിൽ വീണ്ടും പിഴവ്