കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ കിടന്ന കാർ തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാൻ നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ് ചെലാനിൽ കാണിച്ചിരുന്നത്. എന്നാൽ പിഴ കിട്ടിയിരിക്കുന്നത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറിനും
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ പാർക്ക് ചെയ്ത കാറിന് തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിനുള്ള മോട്ടോർ വാഹനവകുപ്പിന്റെ പിഴ നോട്ടീസ്. തിരുവനന്തപുരം കൃഷ്ണനഗർ സ്നേഹപുരിയിൽവെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് നോട്ടീസിലുള്ളത്.
Also Read- കാർ മാത്രമുള്ളയാൾക്ക് ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് നോട്ടീസ്; AI ക്യാമറയിൽ വീണ്ടും പിഴവ്
ഈ സമയം കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിലെ വീട്ടുമുറ്റത്തായിരുന്നു കാർ. കാഞ്ഞിരപ്പള്ളി മുക്കാലി കൈതപ്പറമ്പിൽ ടി എം സഹിലിനാണ് നോട്ടീസ് കിട്ടിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് KL 34 F 2454
എന്ന നമ്പറിലുള്ള കാർ മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹിലിന്റെ മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചത്.
advertisement
Also Read- എഐ ക്യാമറയിലൂടെ പിഴയായി ലഭിച്ചത് 81.78 ലക്ഷം രൂപ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു
തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്ന് ഇ-ചെലാൻ ഡൗൺലോഡ് ചെയ്തു. ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ് ഇതിൽ കാണിച്ചിരുന്നത്. എന്നാൽ പിഴ കിട്ടിയിരിക്കുന്നത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറിനും.
മോട്ടോർ വാഹനവകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരം അറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 08, 2023 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ കിടന്ന കാർ തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാൻ നോട്ടീസ്