The Green Punk46 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. നിര നിരയായി ബൈക്ക് ഓടിക്കുന്നതിനിടെ ഒരു ബൈക്ക് അതിവേഗത്തിൽ റോഡിന് നടുവിലുള്ള ലൈൻ മുറിച്ച് കടന്ന് അഭ്യാസം നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ സമയത്ത് എതിരെ മറ്റൊരു വാഹനം വന്നിരുന്നുവെങ്കിലും നേരിയ വ്യത്യാസത്തിന് അപകടം ഒഴിവാവുകയായിരുന്നു. പശ്ചാത്തല മ്യസിക്ക് നൽകി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ വൈറലായി.
Also Read ആടുകളെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി സുബൈദ ഉമ്മ
advertisement
വീഡിയോ മോട്ടോർ വാഹന വകുപ്പിന്റെയും ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടിയായത്. നിയമ ലംഘകന് എതിരെ ഓൺലൈൻ ചലാൻ നൽകിയ മോട്ടോർ വാഹന വകുപ്പ് ബന്ധപ്പെട്ട ആർടി ഓഫീസിനോട് വാഹനം ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് പയ്യന്റെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. എന്നാൽ പിഴ എത്രയാണ് ഈടാക്കിയത് എന്ന കാര്യം അറിവായിട്ടില്ല.
കേരളത്തിൽ ഇത്തരത്തിൽ നിയമ ലംഘകരെ പിടികൂടുന്ന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും മറ്റും വരുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിൽ ധരാളം പേർക്ക് മോട്ടോർ വാഹന വകുപ്പ് ചലാൻ നൽകിയിട്ടുണ്ട്. അടുത്തിടെ ആക്സിഡന്റ് ട്രോൾ വീഡിയോ ഉണ്ടാക്കിയ ചെറുപ്പക്കാർക്ക് എതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. മുന്നിലെ ബൈക്കിൽ മനപ്പൂർവ്വം ചെന്ന് ഇടിപ്പിച്ചാണ് ഒരു കൂട്ടം യുവാക്കൾ ട്രോൾ വീഡിയോ സൃഷ്ടിച്ചത്.പൊടുന്നനെ പിറകിൽ വന്ന് മറ്റൊരു വാഹനം ഇടിച്ചെങ്കിലും ബൈക്കോടിച്ചിരു ആൾ നല്ല രീതിയിൽ ബാലൻസ് ചെയ്തതിനാൽ അപകടം ഒഴിവായി. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറോട് മാപ്പ് പറഞ്ഞ് സംഘം സ്ഥലം വിടുകയും ചെയ്തു. ഹരിപ്പാടു നിന്നും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ഡയലോഗ് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. പിന്നാലെയാണ് നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തിയത്.
അപകടം ഉണ്ടാക്കിയ ബൈക്ക് പിടിച്ചെടുത്ത മോട്ടോർ വാഹന വകുപ്പ് ഓടിച്ച ആളുടെ ലൈസൻസും റദ്ദാക്കിയിരുന്നു. ഇവർക്ക് എതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന നിയമ ലംഘനങ്ങൾ ഉൾപ്പെടുന്ന വീഡിയോ കണ്ടെത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാൻ ഒരു ടീം തന്നെ മോട്ടോർ വാഹന വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്.