ആടുകളെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി സുബൈദ ഉമ്മ

Last Updated:

സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം നൽകിയവരുടെ കഴിഞ്ഞ ദിവസത്തെ പട്ടികയിൽ മുഖ്യമന്ത്രി പരാമർശിച്ച സുബൈദ ബീവി ഇതാ ഇവിടെയുണ്ട്

വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാന സർക്കാരിന് സാമ്പത്തിക സഹായം നൽകിയവരുടെ കഴിഞ്ഞ ദിവസത്തെ പട്ടിക മുഖ്യമന്ത്രി വായിക്കുമ്പോൾ കൂടുതൽ തിളക്കമുള്ള ഒരു പേരുണ്ടായിരുന്നു; സുബൈദാ ബീവി. മഹമാരിയുടെ ആദ്യ സമയത്തെന്നപോലെ ഇക്കുറിയും ആടുകളെ വിറ്റാണ് മനുഷ്യത്വത്തിൻ്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മുഖമായ
കൊല്ലം സ്വദേശി സുബൈദ ഉമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സംഭാവനയായി നൽകിയത്.
ചിലർ ഈ ഉമ്മയെ പോലെയാണ്, പല പ്രതിസന്ധികളാൽ സ്വന്തം ജീവിതം വരിഞ്ഞുമുറുകുമ്പോഴും മറ്റുള്ളവരുടെ നൊമ്പരങ്ങളെക്കുറിച്ചായിരിക്കും കൂടുതൽ ആകുലത. ആടുകളെ വിറ്റ് കോവിഡിൻ്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത പോർട്ട് കൊല്ലം സ്വദേശി സുബൈദ ബീവി വാടകയ്ക്ക് എടുത്ത ചായക്കട നടത്തിയും ഒറ്റ വാങ്ങിയ വീട്ടിൽ അന്തിയുറങ്ങിയും ജീവിതം പഴയപടി തുടരുകയാണ്, മാറ്റങ്ങളേതുമില്ലാതെ. ജീവിതം പോലെ തന്നെ ഇക്കാലയളവിൽ മാറ്റമില്ലാത്ത ഒന്നുകൂടിയുണ്ട്; സുബൈദ ഉമ്മയുടെ നന്മയും നിറവുമുള്ള ഹൃദയം. തന്നെക്കൊണ്ട് ആവുന്ന വിധം സമൂഹത്തിന് നന്മ ചെയ്യണമെന്നത് സുബൈദ ബീവിക്ക് ആഗ്രഹം എന്നതിലുപരി ഒരു പ്രതിജ്ഞ പോലെയാണ്.
advertisement
ഇത്തവണ നാല് ആടുകളുടെ വിറ്റപ്പോൾ കിട്ടിയത് 16,000 രൂപയാണ്. 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നോമ്പുകാലമാണ്. ബാക്കി തുക കൊണ്ട് 30 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം വാങ്ങി നൽകുന്നു. കഴിഞ്ഞ തവണ 5501 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കഴിഞ്ഞതവണ ചിലർ ആടുകളെ സമ്മാനമായി നൽകിയിരുന്നു.
എല്ലാവരുടെയും സ്നേഹം മതിയെന്നും പാരിതോഷികങ്ങൾ ഒഴിവാക്കണമെന്നും സുബൈദ ഉമ്മ പറയുന്നു. രണ്ട് പെൺമക്കളും ഒരു മകനുമാണ് സുബൈദ ബീവിക്ക് ഉള്ളത്. ഭർത്താവ് അബ്ദുൽ സലാമാണ് ചായക്കടയുടെ മേൽനോട്ടം വഹിക്കുന്നത്.
advertisement
ഇവരുടെ പക്കൽ ഇനി അഞ്ച് വലിയ ആടുകളും നാല് ആട്ടിൻകുട്ടികളും ഉണ്ട്. സുബൈദാ ബീവി പാൽ എടുക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നില്ല. തള്ള ആടുകളുടെ പാൽ മുഴുവനും ആട്ടിൻകുട്ടിക്കള കുടിക്കാൻ അനുവദിക്കും. സ്വന്തമായി ഒരു വീടില്ലെങ്കിലും വിശാലവും സുദൃഢവുമായ ഹൃദയം സുബൈദ ഉമ്മക്ക് ഉണ്ട്. അത്തരം വിശാല മനസ്സുകളാണ് ആപത്ഘട്ടങ്ങളിൽ പോലും പതറാതെ പിടിച്ചുകയറാൻ അനേകർക്ക്‌ കൈത്താങ്ങാവുന്നതും.
Summary: Subaida Beevi is setting an example for others by contributing a sum of Rs 5000 to the Chief Minister's Distress Relief Fund (CMDRF). The Kollam native drummed up money by selling goats in her custody. This is the second time she is making headlines after her name found a mention in the list of noteworthy contributors read out by the Chief Minister
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആടുകളെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി സുബൈദ ഉമ്മ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement