'ഞങ്ങളുടെ നാല് പ്രത്യേകതകള്‍ സ്ഥിരീകരിക്കുന്നതാണ് ഈ റെക്കോര്‍ഡ് വില്‍പ്പന. ഞങ്ങളുടെ തന്ത്രപരമായ പദ്ധതിയുടെ ദൃഢത, ഞങ്ങളുടെ ബ്രാന്‍ഡിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തി, ഞങ്ങളുടെ ജീവനക്കാരുടെ കഴിവും അഭിനിവേശവും, കൂടാതെ വെല്ലുവിളികളും അനിശ്ചിതത്വവും നിറഞ്ഞ സമയത്ത് 52 വിപണികളിലെ 173 ഡീലര്‍മാര്‍ പ്രകടിപ്പിച്ച അസാധാരണമായ പ്രൊഫഷണലിസവും ചലനാത്മകതയും എന്നിവയാണ് ആ നാല് ഘടകങ്ങള്‍', ലംബോര്‍ഗിനിയുടെ ചെയര്‍മാനും സിഇഒയുമായ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ പറഞ്ഞു.
നിലവില്‍ സ്വാധീനമുള്ള മൂന്ന് മാക്രോ മേഖലകളിലും കമ്പനി ഇരട്ട അക്ക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അമേരിക്കയിലും ഏഷ്യ-പസഫിക്കിലും ഇത് 14 ശതമാനം വളര്‍ച്ചയാണ് ലംബോര്‍ഗിനി രേഖപ്പെടുത്തിയത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വില്‍പ്പന 12 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വിപണിയുടെ കാര്യത്തില്‍ യുഎസ്എ 11 ശതമാനം ഉയര്‍ന്ന് 2,472 യൂണിറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ചൈന 55 ശതമാനം ഉയര്‍ന്ന് 935 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജര്‍മ്മനിയില്‍ 16 ശതമാനം വര്‍ധനവോടെ 706 യൂണിറ്റുകളും യുകെയില്‍ 9 ശതമാനം വര്‍ദ്ധനവോടെ 564 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു. കമ്പനിയുടെ ആഭ്യന്തര വിപണിയായ ഇറ്റലിയില്‍ വില്‍പ്പന 3 ശതമാനം വര്‍ധിച്ചു. 359 കാറുകളാണ് ഇവിടെ വിതരണം ചെയ്തത്.
advertisement
ലംബോര്‍ഗിനി ഉറുസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍. ഈ മോഡലിന്റെ 5,021 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം V10 പവേര്‍ഡ് ഹുറാക്കന്റെ 2,586 യൂണിറ്റുകള്‍ വിറ്റു. കൂടാതെ, V12 പവേര്‍ഡ് അവന്റഡോറുകളുടെ 798 യൂണിറ്റുകളാണ് ലോകമെമ്പാടും വിറ്റഴിച്ചത്.
Kia | കാറുകളുടെ വില വര്‍ധിപ്പിച്ച് കിയ; എസ്‌യുവി മോഡലുകൾക്ക് 54,000 രൂപ വരെ വില കൂടും
കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി മൂന്ന് പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയിരുന്നു. ജിടി3 ഇവോ റേസിംഗ് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട റോഡ്-ലീഗല്‍ മോഡലായ ഹ്യുറാക്കന്‍ എസ്ടിഒ, അവന്റഡോര്‍, കൗണ്ടാച്ച് എല്‍പിഐ 800-4 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം, ലോകമെമ്പാടും നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ലംബോര്‍ഗിനി പദ്ധതിയിടുന്നു. 2022 ല്‍ പുതിയ മോഡലുകള്‍ അണിനിരത്തിക്കൊണ്ട് ഇതിലും മികച്ച വില്‍പ്പന രേഖപ്പെടുത്താന്‍ കഴിയും എന്നാണ് ലംബോര്‍ഗിനിയുടെ പ്രതീക്ഷ.