EV Charging Stations | ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷൻ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകൾ
- Published by:Jayashankar Av
- news18-malayalam
Last Updated:
കമ്പനികളില്‍ പലതും രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലകള്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തിച്ചു വരികയാണ്.
കോവിഡ് തരംഗത്തിനിടയിൽ വാഹന വ്യവസായം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ (Electric Vehicles) കുതിച്ചുചാട്ടമാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
ഇന്ത്യയില്‍ ടാറ്റ (Tata), ഹീറോ (Hero), മഹീന്ദ്ര (Mahindra) തുടങ്ങിയ പ്രമുഖ കാര്‍ നിർമാതാക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുകയാണ്. എന്നാല്‍ അവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെയ്യുന്നത്. ഈ കമ്പനികളില്‍ പലതും രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ (EV Charging Stations) വിപുലമായ ശൃംഖലകള്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തിച്ചു വരികയാണ്.
2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.18 ലക്ഷത്തിലധികം ഇലക്ട്രിക് വാഹന യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 58,264 ഇരുചക്ര വാഹനങ്ങളും 59,808 മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഐ സി ഇ (ഇന്റേര്‍ണല്‍ കമ്പസ്ഷന്‍ എഞ്ചിന്‍) കാറുകളുടെ വില്‍പ്പനയുടെ വളര്‍ച്ച ഗണ്യമായി കുറയുകയും ചെയ്തു. മൊത്തത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും അവയുടെ വിതരണത്തിലും വിപണിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്.
advertisement
ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ എളുപ്പത്തിൽ കണ്ടെത്താന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ നോക്കാം.
ഗൂഗിള്‍ മാപ്‌സ് (Google Maps)
ആന്‍ഡ്രോയിഡ്, ഐഓഎസ് എന്നിവ പിന്തുണയ്ക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് സാങ്കേതികവിദ്യകള്‍ക്കും മികച്ച നാവിഗേഷന്‍ പിന്തുണ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്തുള്ള റെസ്റ്റോറന്റുകളും ഔട്ട്‌ലെറ്റുകളും കണ്ടെത്താന്‍ തിരയുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളും തിരയാൻ കഴിയും.
ടാറ്റ പവര്‍ ഇസെഡ് ചാര്‍ജ് (Tata Power EZ Charge)
ടാറ്റ, ഇവി ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മറ്റ് ഡ്രൈവര്‍മാര്‍ക്കുമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല ഒരുക്കിയിട്ടുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട റിയൽ ടൈം സ്റ്റാറ്റസ്, പ്രവര്‍ത്തന സമയം, ദൂരം തുടങ്ങിയ വിവരങ്ങൾ ഈ ആപ്പ് നല്‍കുന്നു. കൂടാതെ, ടാറ്റ ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് വഴി പണമടയ്ക്കാനും സാധിക്കും. സിയോണ്‍ ചാര്‍ജേഴ്‌സ്, ഇഇഎസ്എല്‍, സ്റ്റാറ്റിക്ക് തുടങ്ങിയ മറ്റ് ഇവി സ്റ്റേഷനുകളും ഈ വെബ്‌സൈറ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ഇവി പ്ലഗ്‌സ് (EV Plugs)
ഇവി പ്ലഗിന് രാജ്യവ്യാപകമായി ഏകദേശം 1000 ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള ഒരു ശൃംഖല ഉണ്ട്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ആണെന്ന് അവർ അവകാശപ്പെടുന്നു. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിനുള്ള മാപ്പ് ഇവി പ്ലഗ്‌സ് ആപ്പിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് ചക്ര വാഹനമോ ഇരുചക്ര വാഹനമോ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ആപ്പിലുണ്ട്.
advertisement
സ്റ്റാറ്റിക് (Statiq)
മറ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റാറ്റിക്ക് തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകൾ സംബന്ധിച്ച വിവരങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുക. സ്റ്റാറ്റിക് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനും കഴിയും. ചാർജിങ് നിരക്ക്, പ്രവര്‍ത്തന സമയം, നിങ്ങളുടെ നിലവിലെ ലൊക്കേഷനില്‍ നിന്നുള്ള ദൂരം തുടങ്ങിയ വിശദാംശങ്ങളും ആപ്പ് നൽകുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2022 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
EV Charging Stations | ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷൻ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകൾ