ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ (South Korean Automakers) കിയ (Kia) ഇന്ത്യന്‍ വിപണിയിലെ ചില മോഡലുകളുടെ വില പരിഷ്‌കരിച്ചു. എസ്‌യുവികളായ സോണറ്റ് (Sonet), സെല്‍റ്റോസ് (Seltos) എന്നിവയുടെയും പ്രീമിയം എംപിവി മോഡല്‍ കാര്‍ണിവലിന്റെയും (Carnival) വിലയാണ് വര്‍ധിപ്പിച്ചത്. മോഡലും അതിന്റെ വേരിയന്റും അനുസരിച്ച് 4,000 രൂപ മുതല്‍ 54,000 രൂപ വരെയാണ് വര്‍ധന. മറ്റൊരു എസ്‌യുവി മോഡലായ കാരെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ കിയ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് വില വര്‍ദ്ധനവ്. കാര്‍ണിവല്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിപ്പിച്ചത്. കുറഞ്ഞത് 50,000 രൂപയുടെ വർദ്ധനവാണ് ഈ മോഡലിന് ബാധകമാവുക. കിയയുടെ കാറുകളുടെ പരിഷ്‌ക്കരിച്ച വില അറിയാം.
കിയ കാര്‍ണിവല്‍ (Kia Carnival)കിയ കാര്‍ണിവല്‍ പ്രസ്റ്റീജ് 7 സീറ്റര്‍, പ്രസ്റ്റീജ് 6 സീറ്റര്‍ മോഡലുകള്‍ക്ക് 54,000 രൂപ വില വര്‍ധിപ്പിച്ചു. അതേസമയം പ്രീമിയം എംപിവിയുടെ നിലവിലുള്ള മറ്റെല്ലാ മോഡലുകള്‍ക്കും 50,000 രൂപയാണ് വർദ്ധിപ്പിച്ചത്. വില പരിഷ്‌ക്കരണത്തോടെ കിയ കാര്‍ണിവലിന്റെ പ്രാരംഭ വില 24.95 ലക്ഷം രൂപയായി ഉയർന്നു. ഇതിന്റെ ടോപ്പ് വേരിയന്റിന്റെ വില 33.99 ലക്ഷം രൂപ വരെയായി വർധിക്കും.
കിയ സെല്‍റ്റോസ് (Kia Seltos)1.5 ലിറ്റര്‍ പെട്രോള്‍ എച്ച്ടിഇ വേരിയന്റൊഴികെ എല്ലാ സെല്‍റ്റോസ് മോഡലുകളുടെയും വിലയിൽ കുറഞ്ഞത് 9,000 രൂപയുടെ വർധനവാണ് ഉണ്ടാവുക. 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ എക്‌സ് ലൈന്‍ വേരിയന്റിന് 9,000 രൂപയും, 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ എച്ച്ടികെ വേരിയന്റായ ജിടിഎക്‌സ്+ഡിസിടി, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോഡല്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റായ ജിടിഎക്‌സ്+ ഡിസിറ്റി എന്നീ മോഡലുകൾക്ക് 11,000 രൂപയും വർദ്ധിപ്പിച്ചു. മറ്റെല്ലാ മോഡലുകള്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
കിയ സോണറ്റ് (Kia Sonet)1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഐഎംടി എച്ച്ടികെ+, 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഡിസിടി എന്നിവയുള്‍പ്പെടെ സോനെറ്റിന്റെ അഞ്ച് വേരിയന്റുകളുടെ വില പരിഷ്‌കരിച്ചിട്ടില്ല. 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഐഎംടിയുടെ എച്ച്ടിഎക്‌സ് +, എച്ച്ടിഎക്‌സ്+ ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലിന്റെ എച്ച്ടികെ+ വേരിയന്റുകള്‍ എന്നിവയ്ക്ക് 4,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഐഎംടി മോഡലിന്റെ എച്ച്ടികെ, എച്ച്ടികെ വാര്‍ഷിക പതിപ്പുകള്‍ക്ക് 10,000 രൂപയും കിയ സോണറ്റിന്റെ മറ്റെല്ലാ പെട്രോള്‍ മോഡലുകള്‍ക്കും 6,000 രൂപയും വർദ്ധിക്കും.
Also Read-
Petrol Diesel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാംഡീസല് മോഡലുകളിൽ, എച്ച്ടിഇ എംടി, എച്ച്ടികെ എംടി വേരിയന്റുകള്‍ക്ക് 10,000 രൂപയുടെ വില വര്‍ദ്ധനവ് ഉണ്ടായി. അതേസമയം ഡിടിഎക്‌സ്+എടി, ജിടിഎക്‌സ് എടി+ ഡ്യുവല്‍ ടോണുകളുടെ വില 14,000 രൂപ വര്‍ധിപ്പിച്ചു. കിയ സോണറ്റിന്റെ മറ്റെല്ലാ ഡീസല്‍ മോഡലുകളുടെയും വില 20,000 രൂപ കൂട്ടി.
അതേസമയം, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലായ കിയ കാരന്‍സിന്റെ ബുക്കിംഗ് ജനുവരി 14 മുതല്‍ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.