എന്നാല്‍ കാറുകളുടെ (Car) ഡിമാന്‍ഡ് കുറവല്ല ഇതിന് കാരണം. മറിച്ച് കാറുകളുടെ ഉല്‍പ്പാദനത്തിലുള്ള കുറവാണ് നിലവിലെ വില്‍പ്പന മാന്ദ്യത്തിന് കാരണം. ഈ പ്രതിസന്ധി കാറുകളുടെ ബുക്കിംഗിന് ശേഷമുള്ള കാത്തിരിപ്പ് കാലയളവ് വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
ചില കാറുകള്‍ ബുക്കിംഗ് നടത്തി കിട്ടാന്‍ 72 ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു കാര്‍ വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഈ കാറുകളുടെ കാത്തിരിപ്പ് കാലയളവ് മനസ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
മഹീന്ദ്രയുടെ (Mahindra) ഏറ്റവും പുതിയ എന്‍ട്രിയായ XUV700 മുതല്‍ ആരംഭിക്കുന്നു കാത്തിരിപ്പ് കാലാവധി കൂടുതലുള്ള കാറുകളുടെ പട്ടിക. മഹീന്ദ്ര കാറുകളുടെ മൊത്തത്തിലുള്ള ഡിസൈനിംഗ് സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുള്ള കാറാണിത്. ഈ കാറിന്റെ ചില വേരിയന്റുകള്‍ ലഭിക്കാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.
advertisement
ഒരു ഓഫ്റോഡ് ലൈഫ്സ്റ്റൈല്‍ എസ്യുവിയാണ് മഹീന്ദ്രയുടെ തന്നെ ഥാര്‍. കാറിന് വാഹനപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഥാറിന്റെ ചില വേരിയന്റുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ ഉയര്‍ന്നിട്ടുണ്ട്.
ഹ്യുണ്ടായി ക്രെറ്റയാണ് കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മറ്റൊരു കാര്‍. നിലവില്‍ കാറിന് വന്‍ ഡിമാന്‍ഡാണുള്ളത്. കൂടാതെ ചിപ്പുകളുടെ കുറവും കൂടി കണക്കാക്കുമ്പോള്‍ ബുക്കിഗിന് ശേഷം 10 മാസം വരെ കാറിന് വേണ്ടി കാത്തിരിക്കേണ്ടി വരും.
മാരുതി സുസുക്കി എര്‍ട്ടിഗ, ടാറ്റ പഞ്ച് തുടങ്ങിയവും വിവിധ ഓഫറുകളുമായി വില്‍പ്പന തുടരുകയാണ്. നിലവില്‍ 9 മാസം വീതമാണ് ഇരു കാറുകളുടെയും കാത്തിരിപ്പ് കാലയളവ്. തൊട്ടുപിന്നില്‍ ആറ് മാസം വരെ കാത്തിരിപ്പ് കാലയളവുമായി കിയ സോനെറ്റും സെല്‍റ്റോസുമുണ്ട്.
Also Read- Honor Magic V | ഹോണറിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു; സവിശേഷതകൾ അറിയാം
നിസ്സാന്‍ കാറുകള്‍ക്ക് ഏറെ ആവശ്യക്കാരെ സൃഷ്ടിച്ച മാഗ്നൈറ്റിന് നിലവില്‍ 5 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. ടാറ്റ നെക്സണിനും എംജി ആസ്റ്ററിനും ഇപ്പോള്‍ 4 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.
എന്നാല്‍ 2021ല്‍ ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഏത് കമ്പനിയാണെന്ന് ചോദിച്ചാല്‍ മാരുതി സുസുകി എന്ന് കണ്ണടച്ച് തന്ന ഉത്തരം പറയാം. പതിറ്റാണ്ടുകളായി കാര്‍ വില്‍പ്പനയില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരുന്ന കമ്പനി കഴിഞ്ഞ വര്‍ഷവും പതിവ് തെറ്റിച്ചില്ല. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഈകോ, ബലേനോ, എര്‍ട്ടിഗ, വിസ്താര ബ്രെസ്സ, ആള്‍ട്ടോ എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാരുതിയുടെ കാറുകള്‍. മാരുതി സുസുകിയുടെ മിക്ക കാറുകള്‍ക്കും 10 ലക്ഷം രൂപയില്‍ താഴെയാണ് വില.