Honor Magic V | ഹോണറിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു; സവിശേഷതകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഓറഞ്ച്, സില്‍വര്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഹോണര്‍ മാജിക് വി (Honor Magic V) സ്മാര്‍ട്‌ഫോണ്‍ ജനുവരി 18ന് ചൈനയില്‍ (China) വില്‍പ്പന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഫോണ്‍ (Foldable Phone) ആണ് ഹോണര്‍ മാജിക് വി എന്ന് ചൈനീസ് കമ്പനി സ്ഥിരീകരിച്ചു. 9,999 യുവാന്‍(1,569 ഡോളര്‍) ആണ് ഫോണിന്റെ പ്രാരംഭ വില. ഓറഞ്ച്, സില്‍വര്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
advertisement
2272 x 1984 റെസല്യൂഷനുള്ള 7.9 ഇഞ്ചിന്റെ ഇന്റേണല്‍ ഫോള്‍ഡിംഗ് സ്‌ക്രീനും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ബാഹ്യ സ്‌ക്രീന്‍ സാംസങ് ഇസെഡ് ഫോള്‍ഡ് 3നേക്കാള്‍ (6.2 ഇഞ്ച്) അല്‍പ്പം വലുതാണ്. 6.45 ഇഞ്ച് വലിപ്പമുള്ളതാണ് ഈ മോഡലിന്റെ ബാഹ്യ സ്‌ക്രീൻ. മടക്കുമ്പോള്‍, മാജിക് വിയ്ക്ക് 72.7 എംഎം വീതിയും 14.3 എംഎം കട്ടിയും 160.4 എംഎം ഉയരവുമുണ്ട്. ഫോണ്‍ തുറക്കുമ്പോള്‍, 141.1 എംഎം വീതിയും 6.7 എംഎം കട്ടിയുമുണ്ട്.
advertisement
ഫോണിന് റിയർ ക്യാമറയിൽ 50 എംപി സെന്‍സറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 42 എംപി സെല്‍ഫി ക്യാമറകളുടെ ഒരു ജോഡിയും ഫോണിന് നല്‍കിയിരിക്കുന്നു. 66W പിന്തുണയിൽ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 4,750 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 15 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹോണറിന്റെ മാജിക് യുഐ 6.0 സോഫ്‌റ്റ്വെയറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
advertisement
advertisement
അഞ്ച് എന്‍എം 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 3 സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സാംസങ് പ്രത്യേകമായി നിര്‍മിച്ചെടുത്ത വളയ്ക്കാവുന്ന ഡിസ്‌പ്ലേക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും നല്‍കിയിട്ടുണ്ട്.