Mercedes Benz |ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മെഴ്സിഡസ് ബെന്‍സ്
- Published by:Jayashankar Av
- news18-malayalam
Last Updated:
ഈ വര്‍ഷം അവസാനത്തോടെ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്
ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര ഇലക്ട്രിക് കാര്‍ (Luxury Electric Car) അവതരിപ്പിക്കാന്‍ ഒരുങ്ങി ജര്‍മ്മന്‍ പ്രീമിയം വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് (Mercedes Benz)
മെഴ്സിഡസ്-ബെന്‍സ് ഇക്യുഎസ് ഈ വര്‍ഷം തന്നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനം ഇന്ത്യയില്‍ തദ്ദേശീയമായ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാണം ആരംഭിച്ചാല്‍ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമായി മാറും മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ്.
ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ആഡംബര ഇലക്ട്രിക് കാര്‍ പുറത്തിറക്കിയ വാഹന നിര്‍മ്മാതാവ് കൂടിയാണ് മെഴ്സിഡസ് ബെന്‍സ് .
ഈ വര്‍ഷം അവസാനത്തോടെ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മിച്ച ഘടകങ്ങളാണ് വാഹനത്തിനുള്ളത്. വാഹനം പുറത്തിറങ്ങുമ്പോള്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ഉയന്ന ഇലക്ട്രിക് വാഹനമായി മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് മാറും.
advertisement
അതേ സമയം അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നതായി റിപ്പോര്‍്ട്ടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ കമ്പനി ഇന്ത്യയില്‍ വാഹനം പുറത്തിറക്കുന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ വിതരണത്തില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് തന്നെ ആദിപത്യം പുലര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
advertisement
Kia | കാറുകളുടെ വില വര്‍ധിപ്പിച്ച് കിയ; എസ്‌യുവി മോഡലുകൾക്ക് 54,000 രൂപ വരെ വില കൂടും
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ (South Korean Automakers) കിയ (Kia) ഇന്ത്യന്‍ വിപണിയിലെ ചില മോഡലുകളുടെ വില പരിഷ്‌കരിച്ചു. എസ്‌യുവികളായ സോണറ്റ് (Sonet), സെല്‍റ്റോസ് (Seltos) എന്നിവയുടെയും പ്രീമിയം എംപിവി മോഡല്‍ കാര്‍ണിവലിന്റെയും (Carnival) വിലയാണ് വര്‍ധിപ്പിച്ചത്. മോഡലും അതിന്റെ വേരിയന്റും അനുസരിച്ച് 4,000 രൂപ മുതല്‍ 54,000 രൂപ വരെയാണ് വര്‍ധന. മറ്റൊരു എസ്‌യുവി മോഡലായ കാരെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ കിയ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് വില വര്‍ദ്ധനവ്. കാര്‍ണിവല്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിപ്പിച്ചത്. കുറഞ്ഞത് 50,000 രൂപയുടെ വർദ്ധനവാണ് ഈ മോഡലിന് ബാധകമാവുക. കിയയുടെ കാറുകളുടെ പരിഷ്‌ക്കരിച്ച വില അറിയാം.
advertisement
കിയ കാര്‍ണിവല്‍ (Kia Carnival)
കിയ കാര്‍ണിവല്‍ പ്രസ്റ്റീജ് 7 സീറ്റര്‍, പ്രസ്റ്റീജ് 6 സീറ്റര്‍ മോഡലുകള്‍ക്ക് 54,000 രൂപ വില വര്‍ധിപ്പിച്ചു. അതേസമയം പ്രീമിയം എംപിവിയുടെ നിലവിലുള്ള മറ്റെല്ലാ മോഡലുകള്‍ക്കും 50,000 രൂപയാണ് വർദ്ധിപ്പിച്ചത്. വില പരിഷ്‌ക്കരണത്തോടെ കിയ കാര്‍ണിവലിന്റെ പ്രാരംഭ വില 24.95 ലക്ഷം രൂപയായി ഉയർന്നു. ഇതിന്റെ ടോപ്പ് വേരിയന്റിന്റെ വില 33.99 ലക്ഷം രൂപ വരെയായി വർധിക്കും.
കിയ സെല്‍റ്റോസ് (Kia Seltos)
1.5 ലിറ്റര്‍ പെട്രോള്‍ എച്ച്ടിഇ വേരിയന്റൊഴികെ എല്ലാ സെല്‍റ്റോസ് മോഡലുകളുടെയും വിലയിൽ കുറഞ്ഞത് 9,000 രൂപയുടെ വർധനവാണ് ഉണ്ടാവുക. 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ എക്‌സ് ലൈന്‍ വേരിയന്റിന് 9,000 രൂപയും, 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ എച്ച്ടികെ വേരിയന്റായ ജിടിഎക്‌സ്+ഡിസിടി, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോഡല്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റായ ജിടിഎക്‌സ്+ ഡിസിറ്റി എന്നീ മോഡലുകൾക്ക് 11,000 രൂപയും വർദ്ധിപ്പിച്ചു. മറ്റെല്ലാ മോഡലുകള്‍ക്കും 10,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
advertisement
കിയ സോണറ്റ് (Kia Sonet)
1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഐഎംടി എച്ച്ടികെ+, 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഡിസിടി എന്നിവയുള്‍പ്പെടെ സോനെറ്റിന്റെ അഞ്ച് വേരിയന്റുകളുടെ വില പരിഷ്‌കരിച്ചിട്ടില്ല. 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഐഎംടിയുടെ എച്ച്ടിഎക്‌സ് +, എച്ച്ടിഎക്‌സ്+ ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലിന്റെ എച്ച്ടികെ+ വേരിയന്റുകള്‍ എന്നിവയ്ക്ക് 4,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഐഎംടി മോഡലിന്റെ എച്ച്ടികെ, എച്ച്ടികെ വാര്‍ഷിക പതിപ്പുകള്‍ക്ക് 10,000 രൂപയും കിയ സോണറ്റിന്റെ മറ്റെല്ലാ പെട്രോള്‍ മോഡലുകള്‍ക്കും 6,000 രൂപയും വർദ്ധിക്കും.
advertisement
Also Read-Reliance Jio ഉപയോക്താക്കൾക്ക് ഇനി റീചാർജ് തീയതി ഓർത്തിരിക്കേണ്ട; UPI വഴി ഓട്ടോ-ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം
ഡീസല്‍ മോഡലുകളിൽ, എച്ച്ടിഇ എംടി, എച്ച്ടികെ എംടി വേരിയന്റുകള്‍ക്ക് 10,000 രൂപയുടെ വില വര്‍ദ്ധനവ് ഉണ്ടായി. അതേസമയം ഡിടിഎക്‌സ്+എടി, ജിടിഎക്‌സ് എടി+ ഡ്യുവല്‍ ടോണുകളുടെ വില 14,000 രൂപ വര്‍ധിപ്പിച്ചു. കിയ സോണറ്റിന്റെ മറ്റെല്ലാ ഡീസല്‍ മോഡലുകളുടെയും വില 20,000 രൂപ കൂട്ടി.
Also Read- Honor Magic V | ഹോണറിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു; സവിശേഷതകൾ അറിയാം
അതേസമയം, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലായ കിയ കാരന്‍സിന്റെ ബുക്കിംഗ് ജനുവരി 14 മുതല്‍ ആരംഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2022 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Mercedes Benz |ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മെഴ്സിഡസ് ബെന്‍സ്