ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ബിഎംഡബ്ല്യു ഐഎക്സ്, പോര്‍ഷെ ടെയ്കാന്‍, ടാറ്റ ടിഗോര്‍ ഇവി തുടങ്ങിയ പുതിയ കാറുകള്‍ പോയ വര്‍ഷം വിപണിയിലെത്തുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് (Maruti Suzuki) ഇന്ത്യന്‍ വാഹന വിപണിയിലെ സിഎന്‍ജി വിഭാഗത്തെ നയിക്കുന്നത്. സിഎന്‍ജി വാഹനങ്ങളുടെ വിപുലമായ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ BS-VI എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി കഴിഞ്ഞ വര്‍ഷം ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയിരുന്നു.
advertisement
ഈ വിടവ് നികത്താന്‍ മാരുതി സുസുക്കി സിഎന്‍ജി അവതരിപ്പിക്കുകയും ചെയ്തു. അതോടെ അവരുടെ സിഎന്‍ജി-പവര്‍ കാറുകളുടെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു. 2021 ഡിസംബര്‍ അവസാനത്തോടെ ബ്രാൻഡ് ആകെ വിറ്റഴിച്ചതിൽ 15 ശതമാനവും സിഎന്‍ജി മോഡലുകളാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍, മാരുതി സുസുക്കിയുടെ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടൂര്‍ എസ് സിഎന്‍ജി (Tour S CNG). മൊത്തം വില്‍പ്പനയുടെ 78 ശതമാനവും ഈ സെഡാന്റെ പേരിലാണ്. വ്യക്തിഗത വാഹന വിഭാഗത്തില്‍ 46.4 ശതമാനം വില്‍പ്പനയുമായി എര്‍ട്ടിഗ സിഎന്‍ജി മോഡല്‍ രണ്ടാം സ്ഥാനത്താണ്. 2021 ന്റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനി 1.32 ദശലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചു. അവയുടെ വിപണി വിഹിതം 82.5 ശതമാനമായിരുന്നു.
ഈ പ്രവണത തുടരുകയാണെങ്കില്‍ മാരുതി സുസൂക്കി വരും മാസങ്ങളില്‍ സിഎന്‍ജി വിഭാഗത്തില്‍ 10ലധികം മോഡലുകള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബ്രെസ്സയും അതില്‍ ഉള്‍പ്പെട്ടേക്കാം. മാത്രമല്ല, സിഎന്‍ജി മോഡലുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തോടെ സിഎന്‍ജി മോഡലുകളുടെ വിഹിതം ഡീസല്‍ വാഹനങ്ങളുടെ വിഹിതമായ 22 ശതമാനം കവിയുമെന്നും വാഹന നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.
Tata Motors | ഇന്ത്യയിൽ ആറ് പുതിയ SUVകൾ ഉടൻ പുറത്തിറക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്
2022ല്‍ സിഎന്‍ജി സെഗ്മെന്റിന്റെ ശക്തമായ വളര്‍ച്ചയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. കാരണം സിഎന്‍ജിയും പെട്രോള്‍-ഡീസല്‍ വിലയും തമ്മിലുള്ള ഗണ്യമായ അന്തരം വ്യക്തിഗത ഉപയോഗത്തിനു പോലും ആളുകള്‍ സിഎന്‍ജി വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചേക്കും. കൂടാതെ, സിഎന്‍ജി ഡിസ്‌പെന്‍സിങ് സ്റ്റേഷനുകള്‍ 10,000 വിപുലമായ ശൃഖംലകളിലേക്ക് വികസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
Lamborghini | ഇന്ത്യയിൽ റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി; 2021ൽ 86% വളര്‍ച്ച രേഖപ്പെടുത്തി
നിലവില്‍ മാരുതി സുസൂക്കിയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും മാത്രമാണ് രാജ്യത്തെ ആഭ്യന്തര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി വകഭേദങ്ങളില്‍ ടിയാഗോ, ടിഗോര്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോര്‍സും ഈ മേഖലയിലേക്ക് പ്രവേശനം നടത്തിയിരുന്നു.