രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റാ മോട്ടോഴ്സ് (Tata Motors )ആറ് പുതിയ എസ്യുവികളുമായി വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ തങ്ങളുടെ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ടാറ്റ നെക്സോണ്‍, ഹാരിയര്‍ തുടങ്ങിയ കരുത്തുറ്റ കാറുകളുടെ വിപണി വിജയത്തില്‍ കൈവരിച്ച ആത്മവിശ്വാസത്തോടെയാണ് ടാറ്റ ഗ്രൂപ്പ് ആറ് പുതിയ എസ്യുവികളെകൂടി വിപണിയിലേക്കെത്തിക്കുന്നത്.
പ്രീമിയം കോംപാക്റ്റ് എസ്യുവിയായ ടാറ്റ ബ്ലാക്ക്ബേര്‍ഡ് മുതല്‍ സബ് കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണിന്റെ നവീകരിച്ച മോഡല്‍ വരെ പുതിയ കളക്ഷനില്‍ ഉണ്ടാകും. കോംപാക്റ്റ് എസ്യുവികള്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ വിപണി മൂല്യം. അതിനാല്‍ തന്നെ എസ്യുവി വിപണിയാണ് ഇത്തവണ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ ടാറ്റ ബ്ലാക്ക്ബേര്‍ഡ് ഇലക്ട്രിക് കൂപ്പെ എസ്യുവി നെക്സോണിന്റെ X1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ദൈര്‍ഘ്യമേറിയ വീല്‍ബേസ് ഉള്‍ക്കൊള്ളാന്‍ മോഡലിന്റെ പ്ലാറ്റ്ഫോം പരിഷ്കരിക്കും. വീല്‍ബേസ് 50 എംഎം വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാറ്റ്ഫോം മാത്രമല്ല, പുതിയ മോഡല്‍ ബോഡി സ്റ്റൈലുകളും ബ്ലാക്ക്ബേര്‍ഡ് ഇലക്ട്രിക് കൂപ്പെ നെക്സോണുമായി പങ്കിടും.
ടാറ്റ ബ്ലാക്ക്ബേര്‍ഡ് ഒരു പ്രീമിയം മിഡ്-സൈസ് കൂപ്പെ എസ്യുവിയായിരിക്കും. സമാനമായ പ്ലാറ്റ്ഫോമിന് പുറമെ, ബ്ലാക്ക്ബേര്‍ഡിന്റെ മുന്‍ പ്രൊഫൈലും ചില ബോഡി പാനലുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത് നെക്സോണില്‍ നിന്ന് പ്രചോദനം ഉള്കൊണ്ടുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക്ബേര്‍ഡ് എസ്യുവിയില് ബി-പില്ലറിന് ശേഷം പരമാവധി മാറ്റങ്ങള്‍ വരുത്തും. കാരണം ഇതിന് നീളമുള്ള പിന്‍വാതിലുകളും ടാപ്പറിംഗ് റൂഫും വലിയ ഓവര്ഹാംഗോടുകൂടിയ പുതിയ പിന്‍ഭാഗവും ഉണ്ടായിരിക്കും. കൂടുതല്‍ പിന്‍സീറ്റ് ലെഗ്റൂമും വലിയ ബൂട്ടും വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
Also Read-
Kia Carens ഇന്ത്യയില്‍ പ്രീ-ബുക്കിങ് ആരംഭിച്ചു; 2022 ഫെബ്രുവരിയില്‍ വിപണിയിലെത്തിയേക്കും
ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട എസ്യുവിയായ ടാറ്റ സഫാരിയിലും ചില മാറ്റങ്ങള്‍ ഉണ്ടാകും. ടാറ്റ ഹാരിയറുമായി എഞ്ചിന് ട്രാന്‍സ്മിഷനും പ്ലാറ്റ്ഫോമും പങ്കിടുന്ന സഫാരിയെ ടാറ്റ ഉടനെ പെട്രോള്‍ വേരിയന്റില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രൂപകല്പനയിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളില്ലാതെ ടാറ്റ ഹാരിയറും പെട്രോള്‍ വേരിയന്റില്‍ ഉടന്‍ അവതരിപ്പിക്കും.
Also Read-
Nissan | നിസാൻ മാഗ്നൈറ്റ്, കിക്ക്സ് എന്നിവയുടെ വിലയിൽ ഈ മാസം മുതൽ 25,000 രൂപ വരെ വർദ്ധനവ്
ഒപ്പം ടാറ്റ മിഡ്-സൈസ് എസ്യുവി സിയറ ഇവിയും വൈകാതെ വിപണിയില്‍ അവതരിപ്പിക്കും, 2020 ഓട്ടോ എക്സ്പോയില്‍ ടാറ്റ ഇതിന്റെ മോഡല്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. മികച്ച വിപണി മൂല്യമുള്ള കാറായ ടാറ്റ നെക്സോണും നവീകരണത്തിന് ശേഷം വിപണിയിലെത്തും.
Also Read- Most Searched Car Brand | 2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ കാർ ബ്രാൻഡ് Hyundai; ലോക റാങ്കിങ്ങില്‍ ഒന്നാമത് Toyota
കൂടാതെ Nexon EV യുടെ പുതിയ പതിപ്പും ടാറ്റ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടാറ്റ പുതുതായി പുറത്തിറക്കിയ മൈക്രോ-എസ്യുവി ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പും പുറത്തിറങ്ങും. മികച്ച സുരക്ഷാ റേറ്റിംഗുകള്‍ ഉള്ളതും എന്നാല്‍ പവര്‍ പഞ്ച് ഇല്ലാത്തതുമായ ഈ എസ്യുവിയില് 40 Nm ടോര്‍ക്കും 110 PS പവറും ഉത്പാദിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് സജ്ജീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.