Lamborghini | ഇന്ത്യയിൽ റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി; 2021ൽ 86% വളര്‍ച്ച രേഖപ്പെടുത്തി

Last Updated:

ലംബോര്‍ഗിനി ഉറുസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍. ഈ മോഡലിന്റെ 5,021 യൂണിറ്റുകളാണ് വിറ്റഴിച്ചത്

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി (Lamborghini) 2021ല്‍ 69 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയിലെ എക്കാലത്തെയും മികച്ച വില്‍പ്പന (Sales) രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 86 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ 3.16 കോടി രൂപ മുതല്‍ വിലയുള്ള അത്യാഡംബര കാറുകള്‍ (Super Luxury Cars) വിൽക്കുന്ന കമ്പനി 2020ല്‍ 37 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021ല്‍ 8405 കാറുകള്‍ ലോകമെമ്പാടും കമ്പനി വിറ്റഴിച്ചു. 2020നെ അപേക്ഷിച്ച് വില്‍പ്പന 13 ശതമാനം ഉയര്‍ന്നു.
"ഞങ്ങളുടെ നാല് പ്രത്യേകതകള്‍ സ്ഥിരീകരിക്കുന്നതാണ് ഈ റെക്കോര്‍ഡ് വില്‍പ്പന. ഞങ്ങളുടെ തന്ത്രപരമായ പദ്ധതിയുടെ ദൃഢത, ഞങ്ങളുടെ ബ്രാന്‍ഡിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തി, ഞങ്ങളുടെ ജീവനക്കാരുടെ കഴിവും അഭിനിവേശവും, കൂടാതെ വെല്ലുവിളികളും അനിശ്ചിതത്വവും നിറഞ്ഞ സമയത്ത് 52 വിപണികളിലെ 173 ഡീലര്‍മാര്‍ പ്രകടിപ്പിച്ച അസാധാരണമായ പ്രൊഫഷണലിസവും ചലനാത്മകതയും എന്നിവയാണ് ആ നാല് ഘടകങ്ങള്‍", ലംബോര്‍ഗിനിയുടെ ചെയര്‍മാനും സിഇഒയുമായ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ പറഞ്ഞു.
advertisement
''ഏഷ്യാ പസഫിക് മേഖലയില്‍, കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയായി മാറിയ ചൈനയിൽ 55 ശതമാനം വളര്‍ച്ചയോടെ 935 യൂണിറ്റുകളുടെ വില്‍പ്പന നടത്തി. ദക്ഷിണ കൊറിയയിൽ 354 കാറുകളുടെ (17 ശതമാനം വര്‍ധനവ്) വില്‍പ്പന രേഖപ്പെടുത്തിയപ്പോൾ തായ്‌ലന്‍ഡിലും ഇന്ത്യയിലും യഥാക്രമം 75ഉം (32 ശതമാനം), 69ഉം (86 ശതമാനം) കാറുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു'' വിന്‍കെല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഏഷ്യാ പസഫിക് മേഖലയില്‍ ലംബോര്‍ഗിനിക്ക് 2021 അവിശ്വസനീയമായ വര്‍ഷമായിരുന്നെന്ന് ഓട്ടോമൊബിലി ലംബോര്‍ഗിനി ഏഷ്യ-പസഫിക് റീജിയണല്‍ ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ സ്‌കാര്‍ഡോണി പറഞ്ഞു. ''ഈ വര്‍ഷവും ഞങ്ങള്‍ ലംബോര്‍ഗിനി മോഡലുകളുടെ അത്യാകർഷകമായ ശ്രേണി അവതരിപ്പിക്കും. അതുപോലെ ഞങ്ങളുടെ ക്ലയന്റുകൾക്കും ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവവും നല്‍കും'', അദ്ദേഹം പറഞ്ഞു.
advertisement
Tata Motors | ഇന്ത്യയിൽ ആറ് പുതിയ SUVകൾ ഉടൻ പുറത്തിറക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്
വ്യക്തിഗത വിപണിയുടെ കാര്യത്തില്‍ യുഎസ് 11 ശതമാനം ഉയര്‍ന്ന് 2,472 യൂണിറ്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ചൈന 55 ശതമാനം ഉയര്‍ന്ന് 935 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജര്‍മ്മനിയില്‍ 16 ശതമാനം വര്‍ധനവോടെ 706 യൂണിറ്റുകളും യുകെയില്‍ 9 ശതമാനം വര്‍ദ്ധനവോടെ 564 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു. കമ്പനിയുടെ ആഭ്യന്തര വിപണിയായ ഇറ്റലിയില്‍ വില്‍പ്പന 3 ശതമാനം വര്‍ധിച്ചു. 359 കാറുകളാണ് ഇവിടെ വിതരണം ചെയ്തത്.
advertisement
Kia | കാറുകളുടെ വില വര്‍ധിപ്പിച്ച് കിയ; എസ്‌യുവി മോഡലുകൾക്ക് 54,000 രൂപ വരെ വില കൂടും
ലംബോര്‍ഗിനി ഉറുസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍. ഈ മോഡലിന്റെ 5,021 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം V10 പവേര്‍ഡ് ഹുറാക്കന്റെ 2,586 യൂണിറ്റുകള്‍ വിറ്റു. കൂടാതെ, V12 പവേര്‍ഡ് അവന്റഡോറുകളുടെ 798 യൂണിറ്റുകളാണ് ലോകമെമ്പാടും വിറ്റഴിച്ചത്. 2022 ല്‍ പുതിയ മോഡലുകള്‍ അണിനിരത്തിക്കൊണ്ട് ഇതിലും മികച്ച വില്‍പ്പന രേഖപ്പെടുത്താന്‍ കഴിയും എന്നാണ് ലംബോര്‍ഗിനിയുടെ പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Lamborghini | ഇന്ത്യയിൽ റെക്കോർഡ് വിൽപ്പനയുമായി ലംബോർഗിനി; 2021ൽ 86% വളര്‍ച്ച രേഖപ്പെടുത്തി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement